Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതാപം...

പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി

text_fields
bookmark_border
ചെങ്ങന്നൂർ: സെൻട്രൽ ഹാച്ചറിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് പദ്ധതികൾ ഒരുങ്ങുന്നു. നിലവിൽ പ്രതിമാസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെയും 5000 കാടക്കുഞ്ഞുങ്ങളെയും 2000 ഇറച്ചിക്കോഴികെളയുമാണ് ഉൽപാദിപ്പിക്കുന്നത്. ആവശ്യത്തിന് ഉൽപാദനം നടക്കുന്നില്ല. ചെങ്ങന്നൂർ നഗരസഭയിലും പുലിയൂർ പഞ്ചായത്തിലുമായി 12 ഏക്കർ സ്ഥലത്തുള്ള ഹാച്ചറിയുടെ ൈദന്യാവസ്ഥ പരിഹരിക്കാൻ സജി ചെറിയാൻ എം.എൽ.എ നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ ജൂലൈയിൽ വകുപ്പുമന്ത്രി പി. രാജു വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഹാച്ചറിയുടെ വികസനത്തിന് തീരുമാനങ്ങൾ എടുത്തിരുന്നു. ഇതി​െൻറ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ, വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, പ്രൊഡക്ഷൻ മാനേജർമാരായ ഡോ. എം.ജി. രാജീവ്, ഡോ. സോളി സോമൻ എന്നിവരുടെ നേതൃത്വത്തിെല സംഘം എം.എൽ.എയോടൊപ്പം കഴിഞ്ഞദിവസം ഹാച്ചറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഹാച്ചറി ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സംയുക്തയോഗം എം.എൽ.എ വിളിച്ചുചേർത്തു. മൂന്ന് വർഷത്തിനുള്ളിൽ പ്രതിമാസം അഞ്ചുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. തുടർന്ന് 10 വർഷത്തിനുള്ളിൽ 10 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കും. വിവിധ ഘട്ടങ്ങളിലായി ഈ ലക്ഷ്യം കൈവരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് വകുപ്പുമന്ത്രിക്കും ധനമന്ത്രിക്കും എം.എൽ.എ നിവേദനം നൽകിയതി​െൻറ അടിസ്ഥാനത്തിൽ പദ്ധതിക്ക് 5.5 കോടി അനുവദിച്ചു. വിശദ പദ്ധതി റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ യൂനിയൻ പ്രതിനിധികളായ എം.കെ. മനോജ്, പി.ജി. രാജപ്പൻ, ഹാച്ചറി അസിസ്റ്റൻറ് ഡയറക്ടർ ഡോ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ആദിപമ്പ-വരട്ടാർ പുനരുജ്ജീവനം; ജൈവവൈവിധ്യ കൺെവൻഷൻ ക്രിസ്ത്യൻ കോളജിൽ ആലപ്പുഴ: ആദിപമ്പ-വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രൂപവത്കരിക്കുന്ന മാസ്റ്റർപ്ലാൻ അന്തിമമാക്കാനുള്ള ദ്വിദിന കൺെവൻഷൻ എട്ട്, ഒമ്പത് തീയതികളിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, എം.എൽ.എമാരായ സജി ചെറിയാൻ, വീണ ജോർജ്, ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ, ജനപ്രതിനിധികൾ, വിദഗ്ധർ, തീരവാസികൾ, പരിസ്ഥിതി പ്രവർത്തകർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ കൺെവൻഷനിൽ പങ്കെടുക്കും. ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോളജുകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും കൺെവൻഷ​െൻറ ഭാഗമാകും. എട്ടിന് രാവിലെ 10ന് കൺെവൻഷൻ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story