Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1600 ഒാണം-ബലിപെരുന്നാൾ ...

1600 ഒാണം-ബലിപെരുന്നാൾ ചന്തകൾ തുടങ്ങും -മന്ത്രി തിലോത്തമൻ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്ത് ഓണം, ബലിപെരുന്നാൾ എന്നിവയോടനുബന്ധിച്ച് 1600ഓളം ചന്തകൾ നടത്തുമെന്ന് മന്ത്രി പി. തിലോത്തമന്‍. ഇതിന് വിപുല ഒരുക്കമാണ് നടക്കുന്നത്. 14,345 റേഷന്‍കടകൾ, 1580ല്‍പരം സപ്ലൈേകാ-മാവേലി സ്റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ജില്ല കേന്ദ്രങ്ങളിലും താലൂക്ക് തലത്തിലും വിപണന മേള എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കുപുറമെ , ഹോര്‍ട്ടികോര്‍പ്, മൃഗസംരക്ഷണ വകുപ്പ്, വനശ്രീ, മില്‍മ. മത്സ്യഫെഡ്, സാഫ്, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയുള്ള മേളകളിലൂടെ ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കുമെന്ന് എറണാകുളം പ്രസ് ക്ലബി​െൻറ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങള്‍ക്ക് ഇത് തുടര്‍ന്നും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. റേഷന്‍ കടകളില്‍ ഇലക്‌ട്രോണിക് സംവിധാനവുമായി ബന്ധപ്പെട്ട പുതിയ സെര്‍വര്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സെര്‍വര്‍ തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story