Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിഷപ്പി​െൻറ അറസ്​റ്റ്​ ...

ബിഷപ്പി​െൻറ അറസ്​റ്റ്​ ആവശ്യപ്പെടുന്ന ഹരജി: സിംഗിൾ ബെഞ്ച്​ പിന്മാറി

text_fields
bookmark_border
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്നതിൽനിന്ന് സിംഗിൾ ബെഞ്ച് പിന്മാറി. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മ​െൻറ് നൽകിയ ഹരജി പരിഗണിച്ച ബെഞ്ചാണ് പിന്മാറിയത്. ഹരജി ഇനി പുതിയ സിംഗിൾ ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തും. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നുപറച്ചിലിലൂടെ പുറത്തു വന്നതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടും ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ല. മതപരമായ ചുമതലയിൽനിന്ന് മാറ്റിനിർത്തുകപോലും ചെയ്തിട്ടില്ല. ഇതിനിടെ, ഇരക്ക് നേരെ ഭീഷണിയും പ്രലോഭനവും വാഗ്ദാനങ്ങളും ഉണ്ടാകുന്നുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്. ഇൗ സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കണം. കേസിലെ അന്വേഷണ പുരോഗതി പരിശോധിക്കണം. ഇരക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story