Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightത്യാഗത്തിനും...

ത്യാഗത്തിനും സ്നേഹത്തിനുമാണ് പ്രാധാന്യം നൽകേണ്ടത് ​-മന്ത്രി കെ. രാജു

text_fields
bookmark_border
നെടുമ്പാശ്ശേരി: ത്യാഗത്തിനും സ്നേഹത്തിനുമാണ് മനുഷ്യൻ പ്രാധാന്യം നൽകേണ്ടതെന്നും ഹജ്ജിലൂടെ ഈ സന്ദേശമാണ് വിഭാവനം ചെയ്യുന്നതെന്നും വനം മന്ത്രി കെ. രാജു. ഹജ്ജ് ക്യാമ്പിൽ തീർഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമ്പാദ്യത്തിലെ ഒരു പങ്ക് മറ്റുള്ളവർക്ക് നൽകുക എന്നത് മഹത്തായ ആശയമാണെന്നും ഇസ്ലാമിലെ സകാത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് ക്യാമ്പിലെ ഭക്ഷണശാലയും മന്ത്രി സന്ദർശിച്ചു. ഇവിടെ സേവനം ചെയ്യുന്ന വളൻറിയർമാരെ അഭിനന്ദിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം, എസ്.വി. ഷിനാസ്, അസിസ്റ്റൻറ് സെക്രട്ടറി വി.കെ. അബ്ദുറഹ്മാൻ, സെൽ ഓഫിസർ നജീബ്, അസി. സെൽ ഓഫിസർ ഇംതിയാസ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം വൈസ് ചെയർമാൻ എ. ഷംസുദ്ദീൻ, ജോയൻറ് കൺവീനർമാരായ എം.ഇ. പരീത്, ഷിഹാബ് പറേലി എന്നിവരോടൊപ്പമാണ് മന്ത്രി എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story