Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിശുദ്ധ ഹജ്ജ്...

പരിശുദ്ധ ഹജ്ജ് ത്യാഗനിര്‍ഭരമാക്കുക-^എം.എ. യൂസുഫലി

text_fields
bookmark_border
പരിശുദ്ധ ഹജ്ജ് ത്യാഗനിര്‍ഭരമാക്കുക--എം.എ. യൂസുഫലി കൊച്ചി: പരിശുദ്ധ ഹജ്ജ് മാനവരാശിക്ക് ത്യാഗത്തി​െൻറയും നന്മയുടെയും ആത്മസംതൃപ്തിയുടെയും ശാശ്വത സന്ദേശമാണ് നല്‍കുന്നതെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഹാജിമാര്‍ മക്കയിലേക്കും മദീനയിലേക്കുമെത്തുന്നത്. പണമല്ല, ഹജ്ജി​െൻറ മഹത്ത്വം അതി​െൻറ നിയോഗത്തിലാണ്. എത്ര പണമുണ്ടെങ്കിലും ഹജ്ജ് നിര്‍വഹിക്കാന്‍ ഒരു നിയോഗം ആവശ്യമുണ്ട്. പാപങ്ങള്‍ കഴുകിക്കളയാനുള്ള ത്യാഗത്തി​െൻറ ആരംഭമാണ് ഓരോ ഹജ്ജ് യാത്രയും. ഹജ്ജ് കര്‍മത്തിലൂടെ സന്തോഷവും ആത്മസംതൃപ്തിയും നേടാന്‍ ഓരോരുത്തര്‍ക്കും കഴിയണം. പാപക്കറകള്‍ കഴുകിക്കളയാനും അവനവ​െൻറ ഉള്ളിലെ പിശാചിനെ കല്ലെറിഞ്ഞ് ഇല്ലാതാക്കാനും സാധിക്കണം. പുണ്യമായ ഹജ്ജി​െൻറ പ്രതിഫലം സ്വര്‍ഗം മാത്രമാണ് എന്ന റസൂലി​െൻറ വചനങ്ങള്‍ എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്. ഹജ്ജ് ക്യാമ്പിനുവേണ്ടി സിയാല്‍ അധികൃതര്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും യൂസുഫലി പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ലുലു ഫിനാൻഷ്യല്‍ ഗ്രൂപ് എം.ഡി. അദീബ് അഹമ്മദ് തുടങ്ങിയവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story