Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഘടനവെച്ച്​...

ഭരണഘടനവെച്ച്​ മൂല്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല- ^ഡോ. കെ.എസ്. രാധാകൃഷ്ണൻ

text_fields
bookmark_border
ഭരണഘടനവെച്ച് മൂല്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല- -ഡോ. കെ.എസ്. രാധാകൃഷ്ണൻ കൊച്ചി: ഭരണഘടനവെച്ച് മൂല്യങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ കഴിയില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മാത്രേമ ഇതിന് കഴിയൂവെന്നും മനുഷ്യൻ മൂല്യബോധം ഉൾക്കൊള്ളുന്നത് മതസംഹിതകളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡി ഫോർ മീഡിയ ഓൺലൈൻ ഖുർആൻ പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും ഖുർആൻ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. രാധാകൃഷ്ണൻ. നീതിയും ധർമവും ദയയും കാരുണ്യവുമൊന്നും കോടതിയും ഭരണഘടനയും െവച്ച് മാത്രം വിദ്യാർഥികളെ പഠിപ്പിക്കാനാവില്ല. ദൈവം നീതിയെക്കുറിച്ച് പറയുന്നത് ആർക്കും മനസ്സിലാകുന്ന രീതിയിലാണ്. കോടതി പലപ്പോഴും നീതിയെക്കുറിച്ച് പറയുന്നത് അത്തരത്തിലല്ല. അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നതിനെയാണ് നീതിയെന്ന് പറയുന്നത്. ആലംബഹീനർക്കുവേണ്ടി ചെയ്യുന്നതാണ് നീതിയെന്ന് ഖുർആൻ പറയുന്നത് അതിനാലാണ്. പരമകാരുണിക​െൻറ സൃഷ്ടിയാണ് ലോകമെന്നും മനുഷ്യൻ അതി​െൻറ നടത്തിപ്പുകാരൻ മാത്രമാണെന്നും ഖുർആൻ വ്യക്തമാക്കുന്നു. ഇത് ഭരണഘടനയിൽ ഇല്ലെന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് അവാർഡ്ദാനം നിർവഹിച്ചു. ഏത് ജനത്തിനും ഭൂഖണ്ഡത്തിനും ആവശ്യമായ കാര്യങ്ങൾ ചേർന്നതാണ് ഖുർആൻ എന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമി​െൻറ രാഷ്ട്രീയ, ഭരണരീതികളും സന്മാർഗീയതയും ലോകത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ അറബിഭാഷയുടെ സാന്നിധ്യവും അത്ഭുതമാണ്. ഇസ്ലാമിനെക്കുറിച്ച് പലരും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്. ഇസ്ലാം എവിടെയെല്ലാം പ്രചരിച്ചോ അവിടെയൊക്കെ സമാധാനമാണ് നിലകൊണ്ടത്. ബ്രിട്ടീഷുകാർ ഇന്ത്യയിലെ മുസ്ലിംകളെ വിഭജിക്കാൻ പ്രചരിപ്പിച്ച കള്ളക്കഥകളാണ് തെറ്റിദ്ധാരണകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, കെ.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. ബശീർ മുഹ്യിദ്ദീൻ പ്രാർഥന നിർവഹിച്ചു. ഡി ഫോർ മീഡിയ ഡയറക്ടർ പി.കെ. ഇംതിയാസ് സ്വാഗതം പറഞ്ഞു. ഓൺലൈൻ ഖുർആൻ പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ ജെസ്ന ഫാറൂഖ്, രണ്ടാംസ്ഥാനം നേടിയ ഡോ.ഖദീജ ഹസൻ, മൂന്നാം സ്ഥാനം നേടിയ ഹിബ അബുലൈസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story