Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിഗ സ്ക്രോമാൻ വധം:...

ലിഗ സ്ക്രോമാൻ വധം: സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
കൊച്ചി: വിദേശ വനിത ലിഗ സ്ക്രോമാനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജീവിതപങ്കാളി ആൻഡ്രു ജോർദാൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നുമുള്ള പൊലീസി​െൻറ വാദം പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്. സഹോദരി ഇൽസക്കൊപ്പം വിനോദസഞ്ചാരിയായി കേരളത്തിൽ എത്തിയ ലിഗ പോത്തൻകോെട്ട ഒരു ആയുർവേദകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് കഴിഞ്ഞ മാർച്ച് 14നാണ് ലിഗയെ കാണാതായത്. പിന്നീട് ഏപ്രിൽ 20ന് മൃതദേഹം തിരുവല്ലത്തെ ഒരു കണ്ടൽക്കാട്ടിൽനിന്ന് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. എന്നാൽ, ലിഗയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടിയ ആൻഡ്രു സത്യം പുറത്തുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. െഎ.ജിയുടെ മേൽനോട്ടത്തിൽ സത്യസന്ധവും പഴുതില്ലാത്തതുമായ അന്വേഷണമാണ് നടത്തിയതെന്നായിരുന്നു പൊലീസി​െൻറ വാദം. അതിനാൽ അന്വേഷണം സി.ബി.െഎക്ക് വിടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. അതേസമയം, ലിഗയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉമേഷിന് മറ്റൊരു ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും ഇതുവരെ കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കൊലക്കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിക്ക് നിയമപരമായി ജാമ്യത്തിന് അർഹതയുണ്ടെന്ന വ്യവസ്ഥ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story