Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടാം കുട്ടനാട്​...

രണ്ടാം കുട്ടനാട്​ രണ്ടാം പാക്കേജിന്​ വാദിക്കുന്നവർ ഒന്നാം പാക്കേജി​െന കുറിച്ച്​ മിണ്ടുന്നില്ല ^പി.എസ്​. ശ്രീധരന്‍ പിള്ള

text_fields
bookmark_border
രണ്ടാം കുട്ടനാട് രണ്ടാം പാക്കേജിന് വാദിക്കുന്നവർ ഒന്നാം പാക്കേജിെന കുറിച്ച് മിണ്ടുന്നില്ല -പി.എസ്. ശ്രീധരന്‍ പിള്ള കുട്ടനാട്: രണ്ടാം കുട്ടനാട് പാക്കേജിനായി വാദിക്കുന്നവര്‍ ഒന്നാം കുട്ടനാട് പാക്കേജിന് എന്ത് സംഭവിെച്ചന്ന് പറയാന്‍ ബാധ്യസ്ഥരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പാക്കേജ് സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു അേദ്ദഹം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഏഴിന് കേന്ദ്രസംഘമെത്തുമ്പോള്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവരെ ബോധിപ്പിക്കും. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ സുഭാഷ് വാസു, പി.എസ്.പി. സംസ്ഥാന സെക്രട്ടറി കെ.കെ. പൊന്നപ്പന്‍, ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് ആര്‍. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് രാജന്‍ കണ്ണാട്ട്, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമന്‍, വൈസ് പ്രസിഡൻറ് പി.കെ. വാസുദേവന്‍, ജില്ല സെക്രട്ടറി എം.വി. ഗോപകുമാര്‍, സംസ്ഥാന കൗണ്‍സിൽ അംഗം എം.ആര്‍. സജീവ്, സംസ്ഥാന സമിതി അംഗം ടി.കെ. അരവിന്ദാക്ഷന്‍, മണ്ഡലം പ്രസിഡൻറ് ഡി. പ്രസന്നകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് ജനങ്ങളോട് മറുപടി പറയണം -ഡി.വൈ.എഫ്.ഐ ആലപ്പുഴ: കടൽക്ഷോഭവും മഴക്കെടുതിയുംമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങേളാട് ദുരിതാശ്വാസം അട്ടിമറിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് മറുപടി പറയണെമന്ന് ഡി.വൈ.എഫ്.ഐ. പുറക്കാട് പഞ്ചായത്തിലെ 17ാം വാർഡിൽ കടൽക്ഷോഭംമൂലം ദുരിതമനുഭവിക്കുന്നവരുടെ ക്യാമ്പിലേക്ക് ഭക്ഷണം പാചകം ചെയ്യാൻ സർക്കാർ അനുവദിച്ച അരിയും മറ്റ് പലവ്യഞ്ജന സാധനങ്ങളും പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ 16ാം വാർഡിലെ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ എന്ന വ്യാജേന പഞ്ചായത്തി​െൻറ വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. നിലവിൽ 16ാം വാർഡിൽ ഒരു ദുരിതാശ്വാസ ക്യാമ്പില്ല. ഇത്തരം പ്രവൃത്തികൾക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പരാതി നൽകിയതായി ജില്ല പ്രസിഡൻറ് എം.എം. അനസ് അലിയും സെക്രട്ടറി മനു സി. പുളിക്കലും അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story