Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലീഗൽ സർവിസസ് അതോറിറ്റി ...

ലീഗൽ സർവിസസ് അതോറിറ്റി നിമിഷയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി

text_fields
bookmark_border
കിഴക്കമ്പലം: സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി കൊല്ലപ്പെട്ട നിമിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ജില്ല ജഡ്ജി എ.എം. ബഷീറി​െൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും കുറ്റകൃത്യങ്ങൾക്ക് വിധേയരായി മരണമടഞ്ഞവരുടെ ആശ്രിതർക്കുമുള്ള കേരള സർക്കാറി​െൻറ നഷ്്ടപരിഹാര പദ്ധതിയുമായി ബന്ധപ്പെട്ടാണ് സന്ദർശനം. ഇത്തരത്തിൽ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നത് സംസ്ഥാനത്ത് ആദ്യമാണ്. തടിയിട്ടപറമ്പ് െപാലീസ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഓട്ടോ ഡ്രൈവറായ തമ്പിയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏലിയാസും സഹായത്തിന് അർഹരാണെന്നും ലീഗൽ സർവിസസ് അതോറിറ്റി കണ്ടെത്തി. ഉടൻ സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകി സഹായം വാങ്ങിനൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.എം. ബഷീർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story