Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ...

വൃക്കകൾ പ്രവര്‍ത്തനരഹിതമായ ബി.ടെക് വിദ്യാര്‍ഥി ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ചെങ്ങമനാട്: വൃക്കകൾ പ്രവര്‍ത്തനരഹിതമായ ബി.ടെക് വിദ്യാര്‍ഥി ചികിത്സക്ക് പണമില്ലാതെ വലയുന്നു. ചെങ്ങമനാട് നെടുവന്നൂര്‍ ഖാദര്‍പ്പടി വീട്ടില്‍ സുകുമാരന്‍-രംഗമണി ദമ്പതികളുടെ മകന്‍ രഞ്ജിത്തി​െൻറ (28) വൃക്കകളാണ് തകരാറിലായത്. തമിഴ്നാട്ടില്‍ ബി.ടെക്കിന് പഠിക്കുകയാണ്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. ജീവന്‍ നിലനിര്‍ത്താന്‍ വൃക്കകൾ മാറ്റിവെക്കണമെന്നും അതിനായി ഏകദേശം അഞ്ചര ലക്ഷം രൂപ വേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. തുടർന്ന് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏലിയാസ് ചെയര്‍പേഴ്സനായും കെ.കെ. തങ്കപ്പന്‍ ജനറല്‍ കണ്‍വീനറുമായി 'രഞ്ജിത്ത് ചികിത്സ സഹായ നിധി ജനകീയ സമിതി'ക്ക് രൂപം നല്‍കി. ഫെഡറല്‍ ബാങ്ക് ചൊവ്വര ശാഖയില്‍ ജോയൻറ് അക്കൗണ്ടും തുറന്നു. നമ്പര്‍: 21140100077493. IFSC: FDRL0002114. ഫോണ്‍: 94977 66108, 94475 95584.
Show Full Article
TAGS:LOCAL NEWS 
Next Story