Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്ട്രേലിയൻ...

ആസ്ട്രേലിയൻ വിദ്യാഭ്യാസമേള

text_fields
bookmark_border
കൊച്ചി: ആസ്ട്രേലിയയിലെ പ്രമുഖ സർവകലാശാലകൾ പങ്കെടുക്കുന്ന വിദ്യാ‍ഭ്യാസമേള എട്ടിന് രവിപുരം എ.ഇ.സി.സി ഗ്ലോബൽ കൊച്ചിയുടെ ചക്കിയത്ത് ചേംേബഴ്സ് ഓഫിസിൽ നടക്കും. ആസ്ട്രേലിയയിൽ പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് വിശദവിവരങ്ങൾ നേരിട്ട് അറിയാൻ അവസരമുണ്ട്. സ്പോട്ട് അഡ്മിഷനും ലഭ്യമാകും. വിദ്യാർഥികൾ വിദ്യാഭ്യാസരേഖകളും തൊഴിൽപരിചയ സർട്ടിഫിക്കറ്റുകളും കരുതണം. അന്നത്തെ ദിവസം അപേക്ഷ നൽകുന്നതിന് ആപ്ലിക്കേഷൻ, പ്രോസസിങ് ഫീസുകൾ ഇൗടാക്കില്ലെന്ന് എ.ഇ.സി.സി ബിസിനസ് ഹെഡ് മഞ്ജു അശോക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഴയ ബാസ‌്കറ്റ‌് ബാൾ താരങ്ങളുടെ സംഗമം ഇന്ന് കൊച്ചി: കേരളത്തിലെ മുൻ ബാസ്കറ്റ്ബാൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീ ബൗണ്ടി​െൻറ മൂന്നാം വാർഷിക ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30ന‌് മുൻ ദേശീയ താരം മാത്യൂസ‌് സത്യബാബു പരിപാടി ഉദ‌്ഘാടനം ചെയ്യും. രണ്ടുദിവസവും ബാസ‌്കറ്റ‌്ബാൾ മത്സരങ്ങളുണ്ടാകും. ദേശീയ ജൂനിയർ ചാമ്പ്യൻഷിപ് ജേതാക്കളായ കേരള ബോയിസ് ടീം, ഫെഡറേഷൻ കപ്പ് ജേതാക്കളായ കേരള വനിത ടീം, അന്തർ സർവകലാശാല വിജയികളായ കാലിക്കറ്റ് വനിത ടീം, ബാസ്കറ്റ്ബാൾ മേഖലക്ക് സമഗ്രസംഭാവന നൽകിയ പ്രതിഭകൾ എന്നിവരെ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ ടീം റീബൗണ്ട‌് പ്രസിഡൻറ് എ.എം. ഇക‌്ബാൽ, സെക്രട്ടറി അജികുമാർ നായർ, വൈസ‌് പ്രസിഡൻറ് ലീലാമ്മ സന്തോഷ‌് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story