Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ...

മൂവാറ്റുപുഴ മത്സ്യമാർക്കറ്റ് വീണ്ടും സജീവം

text_fields
bookmark_border
- വലിയവയിൽ രാസവസ്തുക്കൾ ചേർക്കുെന്നന്ന പേടിയിൽ ഡിമാൻഡ് ചെറുമത്സ്യങ്ങൾക്ക് മൂവാറ്റുപുഴ: രാസപദാർഥങ്ങൾ ചേർക്കുന്നത് കണ്ടെത്തിയതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് വിലക്കേർപ്പെടുത്തിയ മൂവാറ്റുപുഴ മത്സ്യ മാർക്കറ്റ് ട്രോളിങ് നിരോധനം പിൻവലിച്ചതോടെ കൂടുതൽ സജീവമായി. േട്രാളിങ് നിരോധനം പിൻവലിച്ചതോടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽനിന്നും മത്സ്യം എത്തിത്തുടങ്ങിയതിനെത്തുടർന്ന് മാർക്കറ്റ് നാളുകൾക്കുശേഷം സജീവമായി. വെള്ളിയാഴ്ച മത്തി, കിളിമീൻ, അയല, കൊഴുവ തുടങ്ങിയ ചെറുമത്സ്യങ്ങളാണ് എത്തിച്ചത്. മീൻ കൂടുതൽ എത്തിയതോടെ വില കുറയുകയും ചെയ്തു. വലിയ മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുെന്നന്ന ആരോപണത്തെത്തുടർന്ന് ചെറുമത്സ്യങ്ങൾക്കാണ് ഡിമാൻഡ്. എന്നിരുന്നാലും കൂടുതൽ ചരക്ക് എത്തിയതിനാൽ വെള്ളിയാഴ്ച മീനുകൾക്ക് വില കുറവായിരുന്നു. കിളിമീൻ-50, അയല-40, കൊഴുവ-50, മത്തി-60 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. ട്രോളിങ് നിരോധനം കഴിഞ്ഞെങ്കിലും വലിയ മത്സ്യങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാർ കുറവാണ്. ഓലക്കുടി, വറ്റ, കേര, ചൂര, രോഹു തുടങ്ങിയ വലിയ മത്സ്യങ്ങൾ ആന്ധ്രയിൽനിന്നുമാണ് കൂടുതലും എത്തിയിരുന്നത്. ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്ന മത്സ്യത്തിന് മൂവാറ്റുപുഴ മാർക്കറ്റിൽ ഇപ്പോഴും നിയന്ത്രണമുണ്ട്. എന്നാൽ, തമിഴ്നാട് മത്സ്യത്തിന് നിയന്ത്രണമില്ല. ഇവിടെനിന്ന് കൂടുതലായും മത്തിയാണ് കൊണ്ടുവരുന്നത്. ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും സമീപജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കും ആവശ്യമായ മത്സ്യം മൂവാറ്റുപുഴ മാർക്കറ്റിൽനിന്നുമാണ് ചെറുകിട വ്യാപാരികൾ വാങ്ങുന്നത്. ലോറി റോഡിൽ കുടുങ്ങി മൂവാറ്റുപുഴ: നടുറോഡില്‍ ടോറസ് ലോറി വളക്കാന്‍ നോക്കിയത് ഗതാഗത തടസ്സത്തിന് കാരണമായി. മുന്നോട്ടെടുത്ത വണ്ടി വളയാതെ വന്നതോടെ പിന്നിലേക്ക് എടുക്കാന്‍ ഗിയർ കേടാവുകയും ചെയ്തു. ഇതോടെയാണ് വാഹനം റോഡില്‍ കുടുങ്ങിയത്. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിക്കുസമീപം ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വണ്ടി റോഡില്‍പെട്ടതോടെ തിരക്കേറിയ റോഡില്‍ ഇരുവശത്തേക്കും ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നു. മെക്കാനിക്കെത്തി അറ്റകുറ്റപ്പണി നടത്തിയശേഷമാണ് ടോറസ് റോഡില്‍നിന്ന് നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story