Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേബിൾ കത്തിനശിച്ചു;...

കേബിൾ കത്തിനശിച്ചു; മൂവാറ്റുപുഴ നഗരത്തിലെ വൈദ്യുതി ബന്ധം തകർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: കുറ്റമറ്റതെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന എ.ബി.സി കേബിൾ കത്തിനശിച്ചതോടെ നഗരത്തിലെ വൈദ്യുതി ബന്ധം തകർന്നു. വെള്ളിയാഴ്ച പകൽ മുഴുവൻ വൈദ്യുതി നിലച്ചതോടെ വ്യാപാരികളടക്കം ദുരിതത്തിലായി. വൈദ്യുതി തകരാറുണ്ടാകിെല്ലന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന എ.ബി.സി പദ്ധതിയുടെ കാവുംപടി ഭാഗത്തെ കേബിളാണ് വെള്ളിയാഴ്ച രാവിലെ കത്തി നശിച്ചത്. വൈദ്യുതി മുടങ്ങിയതോടെ ജല അതോറിറ്റിയുടെ പമ്പിങ്ങ് അടക്കം തടസ്സപ്പെട്ടു. നാലുവർഷം മുമ്പാണ് നഗരത്തിൽ എ.ബി.സി കേബിൾ സംവിധാനം ഏർപ്പെടുത്തിയത്. പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷൻ മുതൽ 130 ജങ്ഷൻ വരെയും ആശ്രമം സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം വരെയുമാണ് കേബിൾ വലിച്ചത്. കമ്പികൾ കൂട്ടിമുട്ടി വൈദ്യുതി നിലക്കുന്നതടക്കം അപകടം ഒഴിവാക്കാനാണ് എ.ബി.സി കേബിൾ. ലക്ഷങ്ങൾ െചലവഴിച്ച് കേബിൾ സ്ഥാപിച്ചെങ്കിലും നിർമാണത്തിലെ അപാകത ഏറെയായിരുന്നു. ഇതുമൂലം കേബിളി​െൻറ ജോയൻറ് ഭാഗത്ത് ഷോർട്ട് ആയി കത്തുന്നത് പതിവാണ്. കേബിൾ കത്തുന്നതോടെ വൈദ്യുതി നിലക്കും. വടക്കേ ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ഏജൻസിയായിരുന്നു നിർമാണപ്രവർത്തനം നടത്തിയത്. അതിനാൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് അറ്റകുറ്റപ്പണി നടത്താനും കഴിഞ്ഞില്ല. ഇതോടെ, നേരിയ തകരാർ സംഭവിച്ചാൽപോലും പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്. പലപ്പോഴും മെക്കാനിക്കുകളെ സമയത്ത് കിട്ടാത്തതുമൂലം മണിക്കൂറുകളോളം നഗരത്തിൽ വൈദ്യുതിയും നിലക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story