Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ഞിപ്പാടം പാലം പണി...

കഞ്ഞിപ്പാടം പാലം പണി പുരോഗമിക്കുന്നു

text_fields
bookmark_border
കഞ്ഞിപ്പാടം: മധ്യകേരളെത്ത കുട്ടനാടുമായി ബന്ധിപ്പിച്ച് പൂക്കൈതയാറിന് കുറുകെ കഞ്ഞിപ്പാടം പാലത്തി​െൻറ നിർമാണം പുരോഗമിക്കുന്നു. 23 കോടി എസ്റ്റിമേറ്റിട്ട് 2011ലാണ് പണി ആരംഭിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കിഴക്കേയറ്റത്താണ് കഞ്ഞിപ്പാടം. ഇവിടെനിന്ന് പൂക്കൈതയാറിന് അക്കരെ നെടുമുടി പഞ്ചായത്തിലെ വൈശ്യംഭാഗവുമായി ബന്ധിപ്പിച്ചാണ് പാലം വരുന്നത്. ആറിന് കുറുകെ മൂന്ന് വലിയ സ്പാനും കരയിൽ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ ഒാരോന്ന് വീതവുമായി അഞ്ച് സ്പാനാണ് ആദ്യ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. പിന്നീട് പ്ലാനിൽ മാറ്റം വരുത്തിയാലെ പാലം പൂർത്തിയാകൂവെന്നുവന്നതോടെ ഒന്നര വർഷത്തോളം പണി തടസ്സപ്പെട്ടു. നിലവിലെ എസ്റ്റിമേറ്റ് തുക പോരാതായപ്പോൾ കരാറുകാർ തുക പുതുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലം എം.എൽ.എകൂടിയായ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തിരുവനന്തപുരത്ത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും കരാറുകാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. അന്നാണ് പ്ലാനിൽ മാറ്റംവരുത്തി പുതുക്കിയ എസ്റ്റിമേറ്റിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. 16 കോടി അധികമായി അനുവദിച്ചതോടെ ആകെ നിർമാണച്ചെലവ് 36 കോടിയായി. പടിഞ്ഞാേറ അറ്റത്ത് മൂന്നും കിഴക്കേയറ്റത്ത് മൂന്നും എന്നിങ്ങനെ ആറ് പുതിയ സ്പാൻകൂടി പണിയുന്നു. അപ്രോച്ച് റോഡുകളുടെ നിർമാണവും തുടങ്ങി. മധ്യഭാഗത്ത് തട്ടുകളുടെ വാർപ്പ് പൂർത്തിയാകുമ്പോഴേ യഥാർഥ രൂപം കൈവരിക്കൂ. നിലവിൽ തെക്കുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴ കച്ചേരി ജങ്ഷൻ വഴി കിഴക്കോട്ട് തകഴി പാലത്തിലെത്തി എടത്വ വഴി തിരുവല്ലയിലും ഇതുവഴി ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലേക്കുമാണ് കടന്നുപോകുന്നത്. വടക്കുനിന്ന് വരുന്ന വാഹനങ്ങൾ ആലപ്പുഴ കളർകോട് വഴി പള്ളാത്തുരുത്തി പാലത്തിലെത്തി നെടുമുടി, ചമ്പക്കുളം, മങ്കൊമ്പ് വഴി എ.സി റോഡിലൂടെ ചങ്ങനാശ്ശേരി, കോട്ടയം പോകുന്നു. കഞ്ഞിപ്പാടം പാലം പൂർത്തിയാകുമ്പോൾ കുട്ടനാട്ടിലെ മധ്യ ഗ്രാമപ്രദേശങ്ങളായ നെടുമുടി, ചമ്പക്കുളം, മങ്കൊമ്പ് വഴി ഇപ്പോൾ നിർമാണം പൂർത്തീകരിച്ച ചമ്പക്കുളം പാലം വഴി എളുപ്പത്തിൽ ചങ്ങനാശ്ശേരിയിലൂടെ വടക്ക് കോട്ടയത്തും തെക്ക് തിരുവല്ല വഴി പത്തനംതിട്ടക്കും എത്താൻ കഴിയും. ഇതുവഴി കിലോമീറ്ററുകൾ ലാഭിക്കാം. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾക്ക് നീർക്കുന്നം വളഞ്ഞവഴി എസ്.എൻ കവല വഴി കഞ്ഞിപ്പാടം പാലം വഴി കിഴക്കൻ പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്താം. കൂടാതെ, കുട്ടനാട്ടിലെ മധ്യമേഖലയിലുള്ളവർക്ക് എളുപ്പത്തിൽ കഞ്ഞിപ്പാടം പാലം വഴി വണ്ടാനം മെഡിക്കൽ കോളജിൽ എത്താനാകും. കഞ്ഞിപ്പാടത്ത് ജങ്കാർ വഴി മെഡിക്കൽ കോളജിലും ആലപ്പുഴയിലും എത്തുന്നവർക്ക് പാലം വരുന്നതോടെ തെക്കൻ മേഖലയിലെത്താൻ വളഞ്ഞവഴി എസ്.എൻ കവലയിലെത്തി പോകാനാകും. കഞ്ഞിപ്പാടത്തുനിന്ന് ആലപ്പുഴ, മണ്ണഞ്ചേരി, കലവൂർ പ്രദേശത്തേക്കും തിരിച്ചും സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നു. കഞ്ഞിപ്പാടം പാലം വരുന്നതോടെ ഇത് കുട്ടനാട്ടിലേക്ക് നീട്ടാനാകും. കേരള കൺസ്ട്രക്ഷൻ കോർപറേഷനാണ് പാലം നിർമാണ കരാർ. അവർ കൊച്ചിയിലെ സൂര്യ കൺസ്ട്രക്ഷൻ കോർപറേഷനെ ഉപകരാർ ഏൽപിച്ചിരിക്കുകയാണ്. -നവാസ് അഹമ്മദ് അമ്പലപ്പുഴ
Show Full Article
TAGS:LOCAL NEWS 
Next Story