Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനവിരുദ്ധ ഹർത്താൽ...

ജനവിരുദ്ധ ഹർത്താൽ തള്ളണം ^-സി.പി.എം

text_fields
bookmark_border
ജനവിരുദ്ധ ഹർത്താൽ തള്ളണം -സി.പി.എം ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരക്കേണ്ട സമയത്ത് ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ േദ്രാഹിക്കുന്ന യു.ഡി.എഫ് നിലപാടുകൾക്കെതിരെ പ്രതിഷേധമുയർത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ അഭ്യർഥിച്ചു. അധികാരത്തിൽ ഇരുന്ന വേളയിൽ തീരദേശ വികസനത്തിന് ഒന്നും ചെയ്യാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കടൽഭിത്തി ഇല്ലാത്തതുമൂലം സ്ഥലത്തിനും വീടിനും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജി. സുധാകരനും ടി.എം. തോമസ് ഐസക്കും പി. തിലോത്തമനും ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം കടൽഭിത്തി നിർമാണം പൂർത്തീകരിക്കണം. 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെയാകെ പുനരധിവസിപ്പിക്കാനുള്ള 10 ലക്ഷത്തി​െൻറ പദ്ധതിയും സർക്കാർ നടപ്പാക്കിവരുന്നു. ദീർഘകാലമായി ആലപ്പുഴയിൽനിന്നുള്ള ജനപ്രതിനിധികളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് അപഹാസ്യമാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജനങ്ങളുടെ രോഷം ഭയന്നാണ് വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത തീരദേശത്തേക്ക് മാത്രമായി ഹർത്താൽ ചുരുക്കിയത്. എങ്കിലും ദുരിതങ്ങളിൽനിന്ന് ദുരിതങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്ന ഹർത്താലിനെതിരെ പ്രതികരിക്കാനും കടകൾ തുറന്ന് പ്രവർത്തിക്കാനും ആർ. നാസർ അഭ്യർഥിച്ചു. തീരദേശ ഹർത്താൽ രാഷ്ട്രീയപ്രേരിതം -എൽ.ജെ.ഡി ആലപ്പുഴ: യു.ഡി.എഫ് ഹർത്താൽ രാഷ്ട്രീയപ്രേരിതവും തീരദേശ ജനതയോടുള്ള അവഹേളനവുമാെണന്ന് ലോക് താന്ത്രിക് ജനതാദൾ ദേശീയ കൗൺസിൽ അംഗം നസീർ പുന്നക്കൽ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം മേടയിൽ അനിൽകുമാർ, ജില്ല ഭാരവാഹികളായ സുബാഷ് ബാബു, ജമാൽ പള്ളാത്തുരുത്തി, യുവ ജനതാദൾ ജില്ല പ്രസിഡൻറ് പി.എസ്. അജ്മൽ, ജെ.പി.സി.സി പ്രസിഡൻറ് ഹുസൈൻ പൂക്കുട്ടി, ടി.കെ. ഹരിദാസ്, പി.എം. അരുൺകുമാർ, എൻ.സി. മൻസൂർ തുടങ്ങിയവർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ് തീരദേശ ഹർത്താൽ ഇന്ന് ആലപ്പുഴ: തീരദേശത്തോടുള്ള സർക്കാർ അവഗണനക്കെതിരെ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ വ്യാഴാഴ്ച രാവിലെ ആറുമുതൽ ഉച്ചക്ക് 12 വരെ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ ഹർത്താലിനോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വാഹനഗതാഗതത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story