Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളമിറങ്ങുന്നില്ല;...

വെള്ളമിറങ്ങുന്നില്ല; കുട്ടനാട്ടില്‍ ദുരിതം തുടരുന്നു

text_fields
bookmark_border
കുട്ടനാട്: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും കുട്ടനാട്ടിലെ വെള്ളക്കെട്ടിന് മാറ്റമില്ല. രണ്ട് ദിവസംമുമ്പ് പെയ്ത മഴയില്‍ ഉയര്‍ന്ന ജലനിരപ്പ് അതേപടി തുടരുകയാണ്. എടത്വ, തലവടി തുടങ്ങി കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ചെറിയ ഡാമുകള്‍ തുറന്നത് കുട്ടനാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ് ഇപ്പോഴും. 38,000 പേര്‍ താമസത്തിനും ഭക്ഷണത്തിനുമായി ഇപ്പോഴും ക്യാമ്പുകളെ ആശ്രയിക്കുന്നു. എ.സി റോഡില്‍ തുടര്‍ച്ചയായ 17ാം ദിവസവും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിലവില്‍ ആലപ്പുഴയില്‍നിന്നും നെടുമുടി വരെയും ചങ്ങനാശ്ശേരിയില്‍നിന്ന് പള്ളിക്കൂട്ടുമ്മ വരെയുമാണ് സര്‍വിസ് നടത്തുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ സര്‍വിസ് പുനഃസ്ഥാപിക്കാത്തതുമൂലം ആലപ്പുഴയില്‍നിന്ന് കോട്ടയത്തേക്കും കോട്ടയം, ചങ്ങനാശ്ശേരി വരെയുള്ള യാത്രക്കാര്‍ കിലോമീറ്ററുകളോളം കറങ്ങി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പമ്പിങ് നടത്തി എ.സി റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ഇതിനിടെ വളംകടി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പല ഭാഗത്തും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഭക്ഷണം മാത്രം ആവശ്യത്തിന് ക്യാമ്പുകളില്‍ കിട്ടുന്നുണ്ടെങ്കിലും മരുന്നുകള്‍ പല ഭാഗത്തും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലെ ഇഴജന്തുക്കളുടെ ശല്യമാണ് കുട്ടനാട്ടുകാരുടെ മറ്റൊരു പ്രശ്‌നം. പലരും ഭയന്ന് തിരികെ ക്യാമ്പിലേക്ക് പോയ സ്ഥിതിയാണ്. വെള്ളമിറങ്ങാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യവും കുട്ടനാട്ടുകാര്‍ ഉയര്‍ത്തുന്നു. കക്കി ഡാം തുറന്നത് കുട്ടനാടിന് ഭീഷണിയാണ്. നിലവിലെ വെള്ളക്കെട്ട് ഡാമിലെ വെള്ളമെത്തിയാല്‍ കൂടുമെന്നതാണ് കുട്ടനാട്ടുകാരെ വലക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വല ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും നഷ്ടമായ സ്ഥിതിയാണ്. ഇഴജന്തുക്കളെ പിടികൂടാനും തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം. യു.ഡി.എഫി​െൻറ തീരദേശ ഹർത്താൽ രാഷ്ട്രീയ മുതലെടുപ്പ് -സി.പി.എം ഹരിപ്പാട്: പ്രതിപക്ഷ നേതാവി​െൻറ തരംതാണ രാഷ്ട്രീയ മുതലെടുപ്പാണ് യു.ഡി.എഫി​െൻറ തീരദേശ ഹർത്താലെന്ന് സി.പി.എം. ഇത് നാട്ടുകാർ തള്ളിക്കളയണമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തീരദേശ സംരക്ഷണത്തിന് പദ്ധതികൾ ആവിഷ്കരിച്ച് അടിയന്തരമായി നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് രമേശ് ചെന്നിത്തല തീരവാസികളെ തെറ്റിദ്ധരിപ്പിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അവർ ആരോപിച്ചു. ദുരന്തത്തിനിരയായവരെ എല്ലാവരും രാഷ്ട്രീയം മറന്ന് സഹകരിക്കുമ്പോൾ പ്രതിപക്ഷ നേതാവി​െൻറ സമീപനം രാഷ്ട്രീയ പകപോക്കലാണെന്നും അവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി എൻ. സോമൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സത്യപാലൻ, എൻ. സജീവൻ, സഹദേവൻ, ആനന്ദൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story