Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിലെ...

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ബയോ ടോയ്‌​െലറ്റുകള്‍ സ്ഥാപിച്ചു

text_fields
bookmark_border
കുട്ടനാട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാടന്‍ മേഖലയിലെ വീടുകളിലെ ടോയ്‌ലെറ്റുകള്‍ ഉപയോഗശൂന്യമായ സാഹചര്യത്തില്‍ ജില്ല ഭരണകൂടം സമയോചിതമായി നടപ്പാക്കിയ ബയോ ടോയ്‌ലെറ്റ് സംവിധാനം ഏറെ ആശ്വാസകരമായി. സംസ്ഥാന ശുചിത്വ മിഷന്‍ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള 85 പോര്‍ട്ടബിള്‍ ബയോ/കെമിക്കല്‍ ടോയ്‌ലെറ്റുകളാണ് ഇപ്പോള്‍ ദുരിതമേഖലയിലെ 40 ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് സാനിറ്റേഷന്‍ നിര്‍മിക്കുന്ന ബയോ ടോയ്‌ലെറ്റുകളാണ് ദുരിതമേഖലയില്‍ സ്ഥാപിച്ചിട്ടുള്ളത്. രോഗാണുക്കളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയാണ് ഈ ബയോടോയ്‌ലെറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് റിലീഫ് സാനിറ്റേഷന്‍ സൊല്യൂഷന്‍സ് സി.ഇ.ഒ ശംഭുനാഥ് ശശികുമാര്‍ പറഞ്ഞു. അതുവഴി ഇത്തരം സാഹചര്യങ്ങളിൽ പരക്കാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ സാധിക്കും. ടോയ്‌ലെറ്റ് മാലിന്യം സമയാസമയങ്ങളില്‍ അത്യാധുനിക ടാങ്കറുകള്‍ ഉപയോഗിച്ച് സംസ്‌കരണ പ്ലാൻറുകളില്‍ എത്തിക്കുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരദേശ ഹർത്താലിന് ആഹ്വാനം നൽകിയവർ ചെയ്തത് എന്താണെന്ന് പറയണം -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: തീരദേശ ഹർത്താലിന് ആഹ്വാനം നൽകിയവർ കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഭരണത്തിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ചെയ്ത കാര്യങ്ങൾ കൂടി വിശദീകരിക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. സൂനാമി ഫണ്ട് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്നതിന് നൽകിയ തുക ടൂറിസം മേഖലക്കും പുതുപ്പള്ളി, പാലാ തുടങ്ങിയവയുടെ വികസനത്തിനും മാറ്റിയതും വിസ്മരിക്കാറായിട്ടില്ല. കടൽഭിത്തി നിർമാണത്തിനുള്ള തുക പൂർണമായും സംസ്ഥാനം വഹിക്കണമെന്ന വ്യവസ്ഥയുണ്ടാക്കിയത് കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ്. രമേശ് ചെന്നിത്തല ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടൽഭിത്തിയുടെ കാര്യത്തിൽ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story