Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാത്തുവെച്ചതെല്ലാം...

കാത്തുവെച്ചതെല്ലാം കടലെടുത്തു

text_fields
bookmark_border
അമ്പലപ്പുഴ: ഒരുജന്മം കടലിനോട് മല്ലടിച്ച് നേടിയതെല്ലാം ഒറ്റ രാത്രികൊണ്ട് നഷ്‌പ്പെട്ടതോര്‍ത്ത് വിങ്ങുകയാണ് തീരദേശവാസികള്‍. ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലാണിവര്‍. കടല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ നേടിയതെല്ലാം നഷ്ടമായി. കഴിഞ്ഞദിവസംവരെ അന്തിയുറങ്ങിയിരുന്ന കിടപ്പാടം കടലെടുക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തിങ്കളാഴ്ച ഉച്ചയോടെയാണ് ജില്ലയുടെ തീരപ്രദേശത്ത് കടല്‍ കലിതുള്ളിയത്. വൈകീട്ടോടെ ശക്തിപ്രാപിച്ച കടല്‍ എല്ലാം നിമിഷനേരംകൊണ്ട് കവർന്നെടുക്കുകയായിരുന്നു. വീടുകൾ തകര്‍ന്ന് തീരത്ത് കോണ്‍ക്രീറ്റ് കൂമ്പാരം മാത്രമാണ് അവശേഷിക്കുന്നത്. യുദ്ധം കഴിഞ്ഞതുപോലെ മാറിയിരിക്കുകയാണ് തീരദേശം. കിടപ്പാടം നഷ്ടപ്പെട്ടവര്‍ മക്കളുമായി ഇനി എവിടെ അന്തിയുറങ്ങുമെന്ന ആശങ്കയിലാണ്. പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ പലരും തയാറായിട്ടില്ല. ബന്ധുവീടുകളില്‍ അഭയംതേടിയവരുണ്ട്. വാടകക്ക് വീട് അന്വേഷിച്ചെങ്കിലും മുന്‍കൂര്‍ തുകയും ഭാരിച്ച വാടകയും താങ്ങാനാകാതെ ആശങ്കയിലാണ്. 2013ലെ കടലാക്രമണത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പുറക്കാട് വില്ലേജ് പരിധിയില്‍ പഴയ പഞ്ചായത്ത് കെട്ടിടം, കരിനില വികസന ഏജന്‍സി കെട്ടിടം, കരൂര്‍ ന്യൂ എല്‍.പി.എസ് എന്നിവിടങ്ങളിലായി 18 കുടുംബമാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇവര്‍ക്ക് മൂന്നുസ​െൻറ് സ്ഥലത്തി​െൻറ പട്ടയം നല്‍കിയെങ്കിലും വീട് നിർമിക്കാനുള്ള തുക ലഭിച്ചിട്ടില്ല. എന്നാല്‍, കരിനിലവികസന ഏജന്‍സി കെട്ടിടത്തിലെ ക്യാമ്പിലുള്ള മൂന്ന് കുടുംബത്തി​െൻറ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. ഇതിനിെടയാണ് വീണ്ടും ഒരു കടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടല്‍ ഇനിയും കലിതുള്ളിയാല്‍ പൊലിയുന്നത് നിരവധി കുടുംബങ്ങളുടെ ജീവിതമാണ്. കടലാക്രമണം ഉണ്ടാകുമ്പോള്‍ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതല്ലാതെ തീരദേശത്തെ ദുരിതത്തിന് പരിഹാരമായിട്ടില്ല. ശുചീകരണം വേഗത്തിലാക്കാൻ തീരുമാനം ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനം സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സ്വീകരിക്കേണ്ട ശുചീകരണം ഉൾപ്പെടെയുള്ള നടപടികളെ സംബന്ധിച്ച് ജില്ല പഞ്ചായത്ത് കമ്മിറ്റി രൂപരേഖ തയാറാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ദലീമ ജോജോ, ആരോഗ്യ-വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ കെ.ടി. മാത്യു, അലോപ്പതി, ആയുർവേദ ഹോമിയോ വിഭാഗം ഉദ്യോഗസ്ഥർ, ജില്ല-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story