Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയിൽ ബിരിയാണിക്ക്​ വൻ...

ജയിൽ ബിരിയാണിക്ക്​ വൻ തിരക്ക്​

text_fields
bookmark_border
ആലപ്പുഴ: മുപ്പാലത്തിനടുത്ത ജില്ല ജയിലിലെ ബിരിയാണി സൂപ്പർഹിറ്റ്. ബുധനാഴ്ച രാവിലെ 11.30 മുതൽ ജയിൽ കവാടത്തിന് മുന്നിൽ പ്രവർത്തിച്ചുതുടങ്ങിയ ബിരിയാണി കൗണ്ടറിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ബിരിയാണി വാങ്ങാൻ ആളുകൾ എത്തിയിരുന്നു. കവാടത്തിന് പുറമെ ബീച്ചിലും മറ്റുസ്ഥലങ്ങളിലും വാഹനത്തിലും ജയിൽ ബിരിയാണി ലഭിക്കും. ഫ്രീഡം ഫുഡ് ഫാക്ടറി ജില്ല ജയിലിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ജയിൽ കിച്ചണിലാണ് ബിരിയാണി തയാറാക്കുന്നത്. ജയിൽ കിച്ചൻ തിങ്കളാഴ്ച സംസ്ഥാന ജയിൽ മേധാവി ആർ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നെട്ടുകാൽതേരി തുറന്ന ജയിലിൽനിന്നുള്ള 10 തടവുകാരാണ് ബിരിയാണി പാകം ചെയ്യുന്നത്. ഒരുദിവസം 200 രൂപയാണ് ഇവർക്ക് കൂലി. കടകളെ അപേക്ഷിച്ച് ജയിൽ ഭക്ഷണത്തിനുള്ള വിലക്കുറവ് വലിയ ആകർഷണീയതയാണ്. ചിക്കൻ ബിരിയാണി 60ഉം ബീഫ് ബിരിയാണി 40 രൂപയുമാണ് വില. ചില്ലിചിക്കനും ഫ്രൈഡ് റൈസും ഉടൻ വിപണിയിലെത്തിക്കുമെന്ന് ജില്ല ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ പറഞ്ഞു. ഡി.െഎ.ജി ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. നെഹ്റു ട്രോഫി നിറച്ചാർത്ത് മത്സരങ്ങൾ നാളെ ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നഴ്സറി- സ്‌കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന നിറച്ചാർത്ത് മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ 9.30ന് ആലപ്പുഴ നഗരസഭ ടൗൺ ഹാളിൽ നടക്കും. നഴ്സറി-എൽ.പി സ്‌കൂൾ വിദ്യാർഥികൾക്ക് കളറിങ് മത്സരം, യു.പി-ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിൻറിങ്) മത്സരങ്ങളാണ് നടത്തുക. കളർ പെൻസിൽ/ക്രയോൺ/ഓയിൽ പേസ്റ്റൽസ്/ജലച്ചായം/പോസ്റ്റർ കളർ തുടങ്ങി ഇഷ്ടമുള്ള മാധ്യമം ഉപയോഗിക്കാം. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനം നൽകും. കളറിങ് മത്സരത്തിന് ജില്ലയിലെ നഴ്സറി-എൽ.പി സ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ഒരുമണിക്കൂറാണ് മത്സരസമയം. ചിത്രരചന (പെയിൻറിങ്) മത്സരത്തിന് ജില്ലയിലെ യു.പി-ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വരക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടുമണിക്കൂറാണ് മത്സരസമയം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന മൂന്ന് വിദ്യാലയത്തിന് ട്രോഫി നൽകും. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം/ഐഡൻറിറ്റി കാർഡ് ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story