Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം: ഒരുമാസം...

അഭിമന്യു വധം: ഒരുമാസം പിന്നിടുമ്പോഴും കുത്തിയതാരെന്ന് വ്യക്തമായില്ല

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് എസ്.എഫ്.ഐ നേതാവ് അഭിമന്യുവി​െൻറ കൊലപാതകം നടന്ന് ഒരുമാസം പിന്നിടുമ്പോഴും കുത്തിയതാരെന്ന് തിരിച്ചറിയാനാകാതെ അന്വേഷണ സംഘം. സംഭവ സ്ഥലത്ത് കത്തിയുമായി എത്തിയ പള്ളുരുത്തി സ്വദേശി സനീഷിനെയും ഗൂഢാലോചനയിലുൾപ്പെട്ട കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെയും പിടികൂടിയെങ്കിലും ആക്രമണം നടത്തിയ പ്രധാനികൾ ഇപ്പോഴും ഒളിവിലാണെന്നാണ് നിഗമനം. പിടിയിലായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കുത്തിയത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. അറസ്റ്റിലായവരുടെ ബന്ധുക്കളുടെയും ഒളിവിൽ പോയതായി സംശയിക്കുന്നവരുടെയും ബന്ധുക്കളുടെയും ഫോൺ കാളുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. പ്രതികളെ സഹായിച്ച ഒമ്പതുപേരെയും പിടികൂടിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലീസ് തിരയുകയാണ്. ജൂലൈ രണ്ടിന് പുലർച്ച 12.30 ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലായ ആറാം പ്രതി പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ സനീഷും 26ാം പ്രതി മുഹമ്മദ് റിഫയും നാല് വരെ പൊലീസ് കസ്റ്റഡിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story