Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞുഹാജിമാർ...

കുഞ്ഞുഹാജിമാർ യാത്രതിരിച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ട ആദ്യദിവസ തീർഥാടക സംഘത്തിൽ രണ്ട് കുരുന്നുകളും. രാത്രി ഏഴിന് തിരിച്ച എസ്.വി 5924 നമ്പർ സൗദി എയർലൈൻസ് വിമാനത്തിലാണ് ഈ വർഷത്തെ തീർഥാടക സംഘത്തിലെ ആദ്യ കുട്ടികൾ യാത്രയായത്. മലപ്പുറം സ്വദേശി മണ്ണങ്കൽ കണ്ണൻതൊടി വീട്ടിൽ പരീക്കുട്ടിയുടെയും ഫാത്തിമ സഹദിയയുടെയും ആറുമാസം പ്രായമായ മകൻ മുഹമ്മദ് ഷമ്മാസാണ് പ്രായം കുറഞ്ഞ 'ഹാജി'. മലപ്പുറം സ്വദേശി പാലപ്പുറ പെറ്റേങ്ങൽ കുഞ്ഞഹമ്മദി​െൻറയും മുനീറയുടെയും പത്തുമാസം പ്രായമായ മകൾ ഫാത്തിമ ഷഹസയാണ് രണ്ടാമത്തെ കുഞ്ഞ്. തിങ്കളാഴ്ച വൈകീട്ടോടെ മാതാപിതാക്കളോടൊപ്പം കുട്ടികളും ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. രണ്ടുദിവസമായി വളൻറിയർമാരുടെയും തീർഥാടകരുടെയും വാത്സല്യ പരിചരണത്തിലായിരുന്നു ഈ കുസൃതിക്കുരുന്നുകൾ. കുഞ്ഞഹമ്മദും ഭാര്യയും തുടർച്ചയായ അഞ്ചാംവർഷമാണ് ഹജ്ജ് യാത്രക്ക് അപേക്ഷ നൽകുന്നത്. ഈ വർഷം മുതൽ അഞ്ചാം വർഷ അപേക്ഷകർക്ക് നേരിട്ട് അവസരം നൽകുന്ന കാറ്റഗറി ഒഴിവാക്കിയെങ്കിലും നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം നെടുമ്പാശ്ശേരിയിൽനിന്നുള്ള തീർഥാടകർക്കൊപ്പം യാത്രതിരിക്കാൻ രണ്ടുവയസ്സിൽ താഴെയുള്ള 25 കുട്ടികളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story