Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ്​ തീർഥാടകർ യാത്ര...

ഹജ്ജ്​ തീർഥാടകർ യാത്ര തുടങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിലുള്ള തീർഥാടക സംഘം യാത്ര തുടങ്ങി. 410 തീർഥാടകരുമായി പോകുന്ന ആദ്യ ഹജ്ജ് വിമാനം ബുധനാഴ്ച രാവിെല 5.15ന് ഹജ്ജ് കാര്യ മന്ത്രി ഡോ. കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. സൗദി എയർലൈൻസി​െൻറ എസ്.വി 5916 നമ്പർ വിമാനത്തിലാണ് തീർഥാടകർ യാത്രതിരിച്ചത്. പുലർച്ച 1.55ന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി ചൊവ്വാഴ്ച രാത്രിതന്നെ വിവരം ലഭിച്ചിരുന്നു. പുലർച്ച രണ്ടുമുതൽ ഹജ്ജ് ക്യാമ്പിൽനിന്ന് തീർഥാടകരെ ബസിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. മൂന്നരയോടെ മുഴുവൻ പേരെയും വിമാനത്താവളത്തിൽ എത്തിച്ചു. രണ്ടാമത്തെ വിമാനം രാത്രി ഏഴിന് പുറപ്പെട്ടു. ഓരോ വിമാനത്തിലും 410 പേർ വീതം 820 പേരാണ് ബുധനാഴ്ച യാത്രയായത്. ആറാം തീയതി വരെ ദിവസവും ഓരോ വിമാനമാണ് ഉണ്ടാകുക. ഫ്ലാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അൻവർ സാദത്ത് എം.എൽ.എ, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുൻ എം.എൽ.എ എ.എം. യൂസുഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ബാബു സേട്ട്, ഷരീഫ് മണിയാട്ടുകുടി, എ.കെ. അബ്ദുറഹ്മാൻ, പി.എ. അഹമ്മദ് കബീർ, സൗദി എയർലൈൻസ് കൊച്ചി ഇൻ ചാർജ് സിദ്ധാർഥ്, അനസ്, പി.ബി. സുനീർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story