Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിമൻറ്​ കൊള്ളക്ക്​...

സിമൻറ്​ കൊള്ളക്ക്​ ഒത്താശയുമായി സി ആൻഡ്​​ എഫ്​ ഏജൻറുമാർ

text_fields
bookmark_border
കൊച്ചി: വൻകിട സിമൻറ് കമ്പനികൾ കേരളത്തിൽമാത്രം അകാരണമായി വില വർധിപ്പിച്ച് നടത്തുന്ന കൊള്ളക്ക് ഒത്താശ ചെയ്യുന്നത് സി ആൻഡ് എഫ് ഏജൻറുമാർ. ജി.എസ്.ടി നിലവിൽ വന്നിട്ടും അംഗീകൃത ഡീലർമാർക്ക് നേരിട്ട് സിമൻറ് നൽകാതെ കമ്പനികൾ സി ആൻഡ് എഫ് ഏജൻറുമാരെ നിലനിർത്തുന്നത് ഉയർന്ന വിലയിൽ വിൽക്കാൻ ഇവർ സാഹചര്യമൊരുക്കുന്നതിനാലാണെന്നാണ് ആരോപണം. ഭരണതലത്തിലും ഇവർ ചെലുത്തുന്ന സ്വാധീനംമൂലം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തെളിഞ്ഞിട്ടും സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല. കമ്പനി പ്രതിനിധികളുടെയും സി ആൻഡ് എഫ് ഏജൻറുമാരുടെയും രഹസ്യ യോഗങ്ങൾ സംസ്ഥാനത്ത് മുറതെറ്റാതെ നടക്കുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന ഒാരോ വിലവർധനക്കും ലക്ഷങ്ങളുടെ ആനുകൂല്യങ്ങളും ഉപഹാരങ്ങളുമാണ് ഏജൻറുമാർക്ക് ലഭിക്കുന്നത്. കൃത്രിമക്ഷാമത്തിലൂടെ സംഘം ചേർന്ന് വിലവർധന നടപ്പാക്കിയതിന് രാജ്യത്തെ 10 പ്രമുഖ സിമൻറ് കമ്പനികൾക്ക് കോമ്പറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ 6314 േകാടി രൂപയാണ് പിഴ ചുമത്തിയത്. ഇതിൽനിന്ന് രക്ഷപ്പെടാൻ കമ്പനികൾ നൽകിയ അപ്പീൽ നാഷനൽ കമ്പനി ലോ അപ്ലേറ്റ് ൈട്രബ്യൂണലും തള്ളി. സിമൻറ് കമ്പനികൾ നടത്തുന്ന കൊള്ള ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകൾ പലതവണ സർക്കാറിനെ സമീപിച്ചതാണ്. സർക്കാർ അനങ്ങാപ്പാറ നയം തുടർന്നപ്പോൾ വ്യാപാരികൾ തന്നെയാണ് കോമ്പറ്റീഷൻ കമീഷനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തത്. എന്നാൽ, ഇതുകൊെണ്ടാന്നും പിന്നോട്ടില്ലെന്ന സമീപനമാണ് കമ്പനികളുേടത്. രാജ്യത്ത് സിമൻറിന് ഏറ്റവും ഉയർന്ന വില നൽകേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുേമ്പാൾ വിപണിയിൽ ഫലപ്രദമായി ഇടപെടേണ്ട സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സും ഇവർക്ക് ഒപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ ഒരു മാസം സിമൻറി​െൻറ ശരാശരി ഉപയോഗം 1.70 കോടി ബാഗ് ആണ്. 75 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. ഇവരുടെ കമ്പനികൾ കൂടുതലും സംസ്ഥാന അതിർത്തിയിൽനിന്ന് 100 കിലോമീറ്ററിന് ഉള്ളിലാണ്. ഇവിടെനിന്ന് നേരിട്ട് സിമൻറ് എത്തിക്കാനും വിലകുറച്ച് വിൽപന നടത്താനും വ്യാപാരികൾ സന്നദ്ധമാണെങ്കിലും കമ്പനികൾ മുഖം തിരിക്കുകയാണ്. -ആർ. അശോകൻ
Show Full Article
TAGS:LOCAL NEWS 
Next Story