Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദുപദ്​മനാഭൻ കേസ്:​ ...

ബിന്ദുപദ്​മനാഭൻ കേസ്:​ അന്വേഷണം വഴിമുട്ടി

text_fields
bookmark_border
ചേര്‍ത്തല: ബിന്ദുപദ്മനാഭൻ തിരോധാന കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. ബിന്ദുവിനെ കാണാതായതായി സഹോദരന്‍ പ്രവീണ്‍ പരാതി നല്‍കി ഒരു വര്‍ഷമാകുമ്പോഴും അവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വ്യക്തമായിട്ടില്ല. അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മനോജ് ആത്മഹത്യ ചെയ്തിരുന്നു. തിരോധാനത്തില്‍ പൊലീസ് സംശയിച്ചിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യ​െൻറ അടുത്തയാളായിരുന്നു മനോജ്. ഇൗ ആത്മഹത്യയില്‍ പോലും വ്യക്തത വരുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സെബാസ്റ്റ്യനെ നുണപരിശോധനക്ക് വിധേയനാക്കാനും വീടി​െൻറ പരിസരം കുഴിച്ച് പരിശോധനക്കും പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. നാലുവര്‍ഷമായി ബിന്ദുവിനെ കാണാനില്ലെന്നായിരുന്നു സഹോദര​െൻറ പരാതി. 2006ന് ശേഷം ബിന്ദുവിനെക്കുറിച്ച് വിശ്വസനീയ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ഇതി​െൻറ അടിസ്ഥാനത്തില്‍ 2006 മുതല്‍ ബിന്ദുവിനെ കാണാതായതായാണ് പൊലീസ് വിലയിരുത്തല്‍. ബിന്ദുവിന് ബന്ധങ്ങളുണ്ടായിരുന്ന ചെെന്നെയിലും ബംഗളൂരുവിലും സംഘം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സെബാസ്റ്റ്യനെ ആദ്യം ചോദ്യം ചെയ്ത സംഘം ബിന്ദു ജീവിച്ചിരിക്കുന്നെന്ന നിഗമനത്തിലായിരുന്നു. വ്യക്തത വരുത്താന്‍ കഴിയാതെ വന്നതോടെ നിലപാട് മാറ്റി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലടക്കം ബിന്ദുപദ്മനാഭന്‍ മരിച്ചിരിക്കാമെന്നാണുള്ളത്. ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവരെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയമാണ് സഹോദരനടക്കം ഉയര്‍ത്തിയത്. എന്നാല്‍, ഇക്കാര്യത്തിലൊന്നും ഗൗരവമായ ചോദ്യം ചെയ്യലോ ഇടപെടലോ പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story