Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആത്മീയ സേവനങ്ങൾക്ക്​...

ആത്മീയ സേവനങ്ങൾക്ക്​ കുമ്പസാരം നിർബന്ധിക്കരുതെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: വിശ്വാസികൾക്ക് പുരോഹിതർ മുേഖനയുള്ള ആത്മീയ സേവനങ്ങൾക്ക് കുമ്പസാരം നിർബന്ധമാക്കരുതെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കുമ്പസാരിച്ചില്ലെങ്കിൽ ആത്മീയ സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്നതിനാൽ താൽപര്യമില്ലാത്തവർപോലും പുരോഹിത​െൻറ മുന്നിൽ കുമ്പസാരിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും ഇത് ഭരണഘടനപരമായ സ്വകാര്യത സംരക്ഷണ അവകാശത്തി​െൻറ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം വരിക്കോലി സ്വദേശി സി.എസ്. ചാക്കോയാണ് പൊതുതാൽപര്യഹരജി നൽകിയത്. ജീവിതത്തിലെ ചില അടിയന്തരഘട്ടങ്ങളിലാണ് ആത്മീയ സേവനം വേണ്ടിവരാറുള്ളതെന്നും ഇൗ ഘട്ടങ്ങളിൽ കുമ്പസാരം നിർബന്ധമാക്കുന്ന രീതി സഭകൾ പിന്തുടരുന്നതായും ഹരജിയിൽ പറയുന്നു. കുമ്പസാരിക്കാൻ തയാറല്ലാത്തപക്ഷം ഒറ്റപ്പെടുത്തൽ, സഭ വിലക്ക് തുടങ്ങിയവ നേരിടേണ്ടിവരുന്നത് വിശ്വാസികളിൽ അപ്രഖ്യാപിത ഭീതിയുണ്ടാക്കുന്നു. സഭ വിലക്കുപോലുള്ള നടപടികൾ ഭയന്ന് വ്യക്തിയും കുടുംബാംഗങ്ങളും കുമ്പസാരത്തിന് പോകാൻ നിർബന്ധിക്കപ്പെടുന്നു. ഇത് മൗലികാവകാശ ലംഘനമാണ്. അതിനാൽ, നിർബന്ധിത കുമ്പസാരം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണം. താൽപര്യമുള്ളവർക്ക് കുമ്പസാരിക്കാമെന്നും അല്ലാത്തവരെ നിർബന്ധിക്കരുതെന്നും ഉത്തരവിടണം. കുമ്പസാരിക്കാത്തതി​െൻറ പേരിൽ സഭ വിലക്കോ മറ്റു ശിക്ഷനടപടികളോ പാടില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story