Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാളികേര വികസന...

നാളികേര വികസന ബോർഡിന്​ 193 കോടിയുടെ​ പദ്ധതി

text_fields
bookmark_border
കൊച്ചി: 1280 ഹെക്ടറിലേക്കുകൂടി കൃഷി വ്യാപിപ്പിക്കാനും 15 ലക്ഷം തെങ്ങിൻതൈ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനും നാളികേര വികസന ബോർഡ് പദ്ധതി. കേരവൃക്ഷ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ 10 സംസ്ഥാനങ്ങളിലായി 105 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷക്കും ബംഗളൂരുവിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി. ഇൗ സാമ്പത്തിക വർഷം 193 കോടിയുടെ പദ്ധതികൾ യോഗം അംഗീകരിച്ചു. ഇതിൽ 10 ശതമാനം തുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാവും വിനിയോഗിക്കുക. ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ആർ. ശങ്കരനാരായണൻ, അംഗങ്ങളായ കെ.കെ. രാഗേഷ് എം.പി, പി.സി. മോഹനൻ മാസ്റ്റർ, പി.ആർ. മുരളീധരൻ, സെക്രട്ടറി ആർ. മധു തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story