Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനികുതി വെട്ടിപ്പ്;...

നികുതി വെട്ടിപ്പ്; കർശന നടപടി വേണം -സോ മില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് അസോ.

text_fields
bookmark_border
കൊച്ചി: പ്ലൈവുഡ് നിര്‍മാണ മേഖലയിലെ നികുതി വെട്ടിപ്പ് തടയാന്‍ സര്‍ക്കാറും നികുതി വകുപ്പും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോ മില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് അസോസിയേഷന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്ലൈവുഡ് തടി വ്യവസായ മേഖലയില്‍ മാസംതോറും കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതിന് പിന്നാലെ നികുതി അടക്കേണ്ടതി​െൻറ പ്രാധാന്യം ബോധ്യപ്പെടുത്തി അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നിരവധി ബോധവത്കരണ പരിപാടി നടത്തിയിരുന്നു. കൂടാതെ, തട്ടിപ്പ് നടത്തുന്ന കച്ചവടക്കാരെ നിയമത്തിനുമുന്നിൽ എത്തിക്കുന്നതിന് സംഘടനയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോഡുമായി പോയ വാഹനങ്ങള്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. പിന്നീട് പൊലീസ്തന്നെ ഇടപെട്ട് സ്ക്വാഡി​െൻറ പ്രവര്‍ത്തനം നിർത്തുകയായിരുന്നു. പാവപ്പെട്ട ആളുകളെ കബളിപ്പിച്ച് അവരുടെ പേരില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തി വ്യാജ ബില്ലുകളുണ്ടാക്കി ഇല്ലാത്ത കമ്പനിയുടെ മറവിലാണ് തട്ടിപ്പ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെളിവ് സഹിതം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജി.എസ്.ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും നിയമലംഘനത്തിനുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് എം.എം. മുജീബ് റഹ്മാൻ, സെക്രട്ടറി അസീസ് പാണ്ഡ്യാരപ്പിള്ളി, ബാബു സൈതാലി, പി.കെ. ഷഫീഖ്, ജമീര്‍ മുടിക്കല്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story