Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോത്രവർഗ ജനതയാണ്...

ഗോത്രവർഗ ജനതയാണ് ഇന്ത്യയുടെ ആത്മാവ്​ -രാമേശ്വർലാൽ കബ്ര

text_fields
bookmark_border
കൊച്ചി: ഗോത്രവർഗ ജനതയാണ് ഇന്ത്യയുടെ ആത്മാവെന്ന് രാമേശ്വർലാൽ കബ്ര. പരിസ്ഥിതി സംരക്ഷണത്തി​െൻറയും ഇന്ത്യയുടെ പൈതൃകത്തി​െൻറയും ബാലപാഠങ്ങൾ ഗോത്രവർഗക്കാരിൽനിന്ന് പഠിക്കണം. നാടി​െൻറ യഥാർഥ അവകാശികൾ ഗോത്രവർഗ ജനതയാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും കബ്ര പറഞ്ഞു. ഫ്രൻഡ്സ് ഓഫ് ട്രൈബൽസ് സൊസൈറ്റി കൊച്ചി ചാപ്റ്ററും ഏകൽ എജുക്കേഷനൽ അൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ടി.എസ് ദേശീയ പ്രോജക്ട് കോഒാഡിനേറ്റർ അനിൽ കുമാർ ഗജൾവാർ, വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ, വേണുഗോപാൽ സി. ഗോവിന്ദ്, എഫ്.ടി.എസ് കൊച്ചി പ്രസിഡൻറ് ശ്യാം സുന്ദർ അഗർവാൾ, സെക്രട്ടറി എൻ. ജയകൃഷ്ണൻ, മഹിള സമിതി പ്രസിഡൻറ് സത്യശ്രീ പ്രിയ, എസ്.വി.ഒ പ്രസിഡൻറ് എസ്. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ഗോത്ര വിദ്യാർഥിനി ബിന്ദുവിന് രാമേശ്വർലാൽ കബ്രയും എസ്.ജെ.ആർ. കുമാറും ചേർന്ന് ഉപഹാരം സമ്മാനിച്ചു. നാടോടിനൃത്തവും ഗോത്രസംഗീതവും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story