Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി. അയ്യപ്പൻ...

സി. അയ്യപ്പൻ മലയാളകഥയിലെ കുമാരനാശാൻ -സി.ആര്‍. ഓമനക്കുട്ടൻ

text_fields
bookmark_border
ആലുവ: ത​െൻറ ഖണ്ഡകാവ്യങ്ങള്‍കൊണ്ട് മലയാളകവിതയെ എന്നന്നേക്കുമായി മാറ്റിത്തീര്‍ക്കുകയും മലയാളകവിതയെ ലോകോത്തരമാക്കുകയും ചെയ്ത കുമാരനാശാന് തുല്യനാണ് ചെറുകഥയില്‍ സി. അയ്യപ്പനെന്ന് പ്രഫ. സി.ആര്‍. ഓമനക്കുട്ടന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് നടത്തുന്ന കൃതി 2019 അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവത്തിന് മുന്നോടിയായ പരിപാടിയുടെ ഭാഗമായി യു.സി കോളജില്‍ നാടി​െൻറ സാഹിത്യകാരന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തി​െൻറ മഹത്വം ആരും തിരിച്ചറിഞ്ഞില്ലെന്നതോ പോകട്ടെ ദലിത് സാഹിത്യം പ്രസിദ്ധമായ ഇക്കാലത്തും അധികമാരും സി. അയ്യപ്പനെ വായിക്കാതെ പോകുന്നു. കോളജ് അധ്യാപകകാലത്തെ പല സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹം ഒരു ലോകോത്തര കഥാകാരനാണെന്ന സത്യം അറിഞ്ഞില്ല. മലയാളത്തില്‍ ആദ്യമായി പുതിയൊരു അനുഭവമണ്ഡലം അദ്ദേഹം സൃഷ്ടിച്ചു. ദലിത് സാഹിത്യത്തെ സംവരണത്തി​െൻറ ആനുകൂല്യം നല്‍കി പരിഗണിക്കേണ്ടകാര്യമില്ലെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. വ്യാഴാഴ്ച കുറ്റിപ്പുഴ കൃഷ്ണപിള്ള ജീവിതവും കാലവും എന്ന വിഷയത്തില്‍ ഡോ. കെ.എസ്. രവികുമാര്‍ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story