Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോറ്റാനിക്കര...

ചോറ്റാനിക്കര ദേവീക്ഷേത്രം മേൽശാന്തിമാരെ തെരഞ്ഞെടുത്തു

text_fields
bookmark_border
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേൽശാന്തിമാരായി വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലെ പി.എം. നാരായണൻ നമ്പൂതിരിെയയും വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ടി.പി. കൃഷ്ണൻ നമ്പൂതിരിെയയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചിങ്ങം ഒന്നുമുതൽ ഒരുവർഷം ഇവർ ഓരോ മാസവും മാറി മാറി മേൽശാന്തിമാരായി ചുമതല നിർവഹിക്കും. 12 ദിവസത്തെ ഭജനത്തിനുശേഷമായിരിക്കും മേൽശാന്തിമാരായി ചുമതലയേൽക്കുക. അഷ്ടമിച്ചിറ മഹാദേവക്ഷേത്രത്തിലെ കെ. ജയപ്രകാശിനെ കീഴ്ക്കാവ് ക്ഷേത്രത്തിലും കുരീക്കാട് ശ്രീകൃഷ്ണക്ഷേത്രത്തിലെ പി.എൻ. ശ്രീജിത്തിനെ ശിവക്ഷേത്രത്തിലും ഇത്തിക്കുളം ക്ഷേത്രത്തിലെ എൻ.വി. കൃഷ്ണദാസിനെ ശാസ്താവ് ക്ഷേത്രത്തിെലയും മേൽശാന്തിമാരായും െതരഞ്ഞെടുത്തു. രാവിലെ ക്ഷേത്ര ശ്രീകോവിലിൽ വെള്ളി കലശത്തിൽ പൂജിച്ച നറുക്കുകൾ കൊടിമരച്ചുവട്ടിൽ കൊണ്ടുന്നതിനുശേഷം ആലുവ ദേശം പടുതോളിൽ വീട്ടിൽ കൃഷ്ണപ്രസാദി​െൻറ മകൾ എട്ടുവയസ്സുകാരി ആഞ്ചലീനയാണ് നറുക്കെടുത്തത്. പൂജകൾക്ക് പുലിയന്നൂർ തന്ത്രിമാരായ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, അസി. കമീഷണർ പി.വി. മായ, മാനേജർ ബിജു ആർ. പിള്ള, സമിതി പ്രസിഡൻറ് നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story