Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരാമയയിൽ ജില്ലയിൽ...

'നിരാമയ'യിൽ ജില്ലയിൽ 1466 ​അപേക്ഷകർ

text_fields
bookmark_border
കൊച്ചി: പ്രത്യേക പരിഗണന ആവശ്യമായ ശാരീരിക ബുദ്ധിവൈകല്യമുള്ള വ്യക്തികൾക്കുള്ള സമ്പൂർണ ആരോഗ്യ പദ്ധതിയായ . ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിെസബിലിറ്റി വൈകല്യങ്ങളുള്ള വ്യക്തികൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ പദ്ധതി ലീഗൽ സർവിസസ് അതോറിറ്റി വഴിയാണ് നടപ്പാക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യം ലഭിക്കും. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ ഫിസിയോതെറപ്പി, ഹോമിയോ, ആയുർവേദം ഉൾപ്പെടെ എല്ലാത്തരം ചികിത്സക്കും ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം, അംഗത്വ കാർഡ് എന്നിവക്ക് ആലുവ, കുന്നത്തുനാട്, കോതമംഗലം, കൊച്ചി, മൂവാറ്റുപുഴ, കണയന്നൂർ, പറവൂർ താലൂക്കുകളിലെ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളെ സമീപിക്കണം. ഇതിനകം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ അർഹരായവരെ െതരഞ്ഞെടുത്ത് കൊല്ലത്തെ നോഡൽ ഓഫിസിലേക്ക് അയച്ചു. നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ കാർഡ് ലഭ്യമാക്കുമെന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാൻ സബ്ജഡ്ജി എ.എം. ബഷീർ അറിയിച്ചു. അതോറിറ്റി ഒരുമാസേത്താളം ജില്ലയിൽ നടത്തിയ കാമ്പയിനി​െൻറ ഫലമായാണ് അർഹതയുള്ള ഇത്രയും അപേക്ഷകരെ കണ്ടെത്താൻ കഴിഞ്ഞത്. കാർഡ് സ്വീകരിക്കാൻ അപേക്ഷകരുടെ രക്ഷിതാക്കൾ എത്തിയാലും മതി. ഒരു ഫീസും ഇല്ലാതെയാണ് ഇൻഷുറൻസ് കാർഡ് നൽകുന്നത്. അതത് താലൂക്ക് ഓഫിസുകളിൽ െവച്ച് കാർഡുകൾ വിതരണം ചെയ്യും. എത്തിച്ചേരാൻ അസൗകര്യമുള്ളവർക്ക് പാരാ ലീഗൽ വളൻറിയർമാർ വീടുകളിൽ കാർഡ് എത്തിച്ച് നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story