Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലൈകോയിലെ ഓൺലൈൻ...

സപ്ലൈകോയിലെ ഓൺലൈൻ പരിഷ്കാരം; വലഞ്ഞ് ഉപഭോക്താക്കൾ

text_fields
bookmark_border
കോലഞ്ചേരി: സപ്ലൈകോ ഔട്ട്ലറ്റുകളിലും മാവേലി സ്റ്റോറുകളിലും കഴിഞ്ഞ ദിവസം നടപ്പാക്കിയ ഓൺലൈൻ വിൽപനയുടെ ആദ്യ ദിനംതന്നെ ഉപഭോക്താക്കൾ വലഞ്ഞു. സർവർ തകരാറും ഇൻറർനെറ്റ് കണക്ഷ​െൻറ അപര്യാപ്തതയുംമൂലം പലയിടങ്ങളിലും മണിക്കൂറുകളോളം വിൽപന തടസ്സപ്പെട്ടു. സർവർ പ്രവർത്തന സജ്ജമാണെങ്കിൽ മാത്രമേ സബ്സിഡി സാധനങ്ങൾ നൽകാവൂ എന്നാണ് ഔദ്യോഗിക നിർദേശം. ഇതോടെ വരും ദിവസങ്ങളിലും ഉപഭോക്താക്കൾ വലയുമെന്നാണ് സൂചന. ഓണത്തിന് മുന്നോടിയായി സബ്സിഡി സാധനങ്ങളുടെ മറിച്ചുവിൽപനയും കൃത്രിമത്വവും തടയുകയെന്ന പ്രഖ്യാപനവുമായാണ് ഇൗ മാസം ഒന്നുമുതൽ സപ്ലൈകോ ഔട്ട്ലറ്റുകളിൽ ഒാൺലൈൻ വിൽപന ഏർപ്പെടുത്തിയത്. നമ്പർ രേഖപ്പെടുത്തുമ്പോൾ കാർഡുടമയുടെ പേര്, മൊബൈൽ നമ്പർ അടക്കം ബില്ലിൽ വരുകയും മൊബൈലിൽ സന്ദേശം എത്തുകയും ചെയ്യും. നേരേത്ത ഒരു ഔട്ട്ലറ്റിൽനിന്ന് സബ്സിഡി ലഭിക്കുന്ന കാർഡുടമക്ക് മറ്റൊരു ഔട്ട്ലറ്റിലും അത് ലഭിച്ചിരുന്നത് പുതിയ പരിഷ്കാരത്തോടെ ഇല്ലാതായി. ഇതോടെ ഒരു കാർഡുടമക്ക് ഏതെങ്കിലും ഒരു ഔട്ട്ലറ്റിൽനിന്ന് മാത്രമേ മാസം പത്ത് കിലോ അരി അടക്കം സബ്സിഡി സാധനം വാങ്ങാനാകൂ. പുതിയ പരിഷ്കാരം വഴി സബ്സിഡി സാധനങ്ങളുടെ വിൽപന നിയന്ത്രിക്കാനും സബ്സിഡിയിതര സാധനങ്ങളുടെ വിൽപന വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സബ്സിഡി സാധനങ്ങളുടെ വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ പൊതുമാർക്കറ്റിൽ അരിയടക്കം സാധനങ്ങളുടെ വില വീണ്ടും വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സപ്ലൈകോയിൽ സബ്സിഡിയിതര സാധനങ്ങളുടെ വിലയിലും ഇന്നലെ മുതൽ വർധനയുണ്ടായി. ജൂലൈ 31ന് 36.50 രൂപക്ക് വിറ്റ പഞ്ചസാരക്ക് ഇന്നലെ 43.50 ആയി. 32 രൂപക്ക് വിറ്റ ജയ അരിക്ക് രണ്ടുരൂപ വർധിച്ച് 34 രൂപയും; കുത്തരിക്ക് ഒരു രൂപയും വർധിച്ചു. റേഷൻ കടകളിൽ നടപ്പാക്കിയ ഇ-പോസ് സംവിധാനം ക്ടോബർ മുതൽ സപ്ലൈകോ ഔട്ട്ലറ്റുകളിലും ഏർപ്പെടുത്താനാണ് നിലവിലെ തീരുമാനം. ഇതോടെ, കാർഡിൽ പേരുള്ള വ്യക്തി നേരിട്ടെത്തി വിരലടയാളം പതിച്ചാൽ മാത്രമേ സാധനങ്ങൾ ലഭിക്കൂ.
Show Full Article
TAGS:LOCAL NEWS 
Next Story