Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപേഴയ്ക്കാപ്പിള്ളി...

പേഴയ്ക്കാപ്പിള്ളി സബ്‌സ്​റ്റേഷനിലെ സൗരോര്‍ജ നിലയം ഒമ്പതിന് നാടിന് സമർപ്പിക്കും

text_fields
bookmark_border
മൂവാറ്റുപുഴ: കെ.എസ്.ഇ.ബിയുടെ പേഴയ്ക്കാപ്പിള്ളി സബ്സ് റ്റേഷനോടനുബന്ധിച്ച് ജില്ലയിലെ രണ്ടാമത്തെ വലിയ സൗരോര്‍ജ നിലയം ഒമ്പതിന് വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിക്കും. മൂവാറ്റുപുഴ ഡിവിഷന് കീഴിലെ പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷനിലാണ് പുതിയ പ്ലാൻറ് സ്ഥാപിച്ചത്. 2017ലാണ് നിലയത്തി​െൻറ നിര്‍മാണം ആരംഭിച്ചത്. പേഴയ്ക്കാപ്പിള്ളിയിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചശേഷം ഇവിടെ നിന്നുമാണ് സൗരോര്‍ജ പ്ലാൻറ് പ്രവര്‍ത്തിപ്പിക്കുന്നത്. ഏഴ് കോടിയോളം രൂപ മുതല്‍ മുടക്കിയായിരുന്നു നിര്‍മാണം. 1.25മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയമാണിത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോർമര്‍ വഴി നിലവിലെ ഇലവന്‍ കെ.വി. ലൈനുകളിലാണ് വിതരണം ചെയ്യുക. ഒരു ഇലവന്‍ കെ.വി. ഫീഡറിന് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. പാരമ്പര്യേത ഊർജ വൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ് കെ.എസ്.ഇ.ബി സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുന്നത്. പദ്ധതി നാടിന് സമര്‍പ്പിക്കുന്നതോടെ മൂവാറ്റുപുഴയിലെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒമ്പതിന് രാവിലെ 11നാണ് ഉദ്ഘാടനം. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എറണാകുളം എടയാറിലാണ് കെ.എസ്.ഇ.ബിയുടെ മറ്റൊരു സൗരോര്‍ജ പ്ലാൻറ് പ്രവര്‍ത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story