Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടഭീഷണിയിൽ...

അപകടഭീഷണിയിൽ താറ്റുപാടം പാലം; അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
പിറവം: അപകടഭീഷണി ഉയർത്തുന്ന മാമലശ്ശേരി അഞ്ചെൽപെട്ടി റോഡിലെ താറ്റുപാടം പാലം അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു. പാലം അപകടാവസ്ഥയിലായത് സംബന്ധിച്ച വാർത്തകളെത്തുടർന്നാണ് എം.എൽ.എയുടെ സന്ദർശനം. പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ അമൽ രാജ്, വാർഡ് അംഗം ഷീല ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. അമിതഭാരം കയറ്റിയ ടോറസ് ഉൾെപ്പടെ വണ്ടികളുടെ നിരന്തര സഞ്ചാരം മൂലമാണ് അരനൂറ്റാണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയിലായത്. 1964 ൽ നിർമിച്ച പാലത്തിന് മൂന്നര മീറ്റർ മാത്രമാണ് വീതി. ഭാരവണ്ടികളുടെ സഞ്ചാരം നിരോധിച്ച് പൊതുമരാമത്ത് വകുപ്പി​െൻറ ബോർഡ് സ്ഥാപിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വെള്ളിയാഴ്ച പിറവത്ത് ചേരുന്ന പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ പാലത്തി​െൻറ ബലക്ഷയെത്തക്കുറിച്ച് ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story