Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത വിശ്രമകേന്ദ്രം...

വനിത വിശ്രമകേന്ദ്രം തുറന്നു

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ . ബുധനാഴ്ച നഗരസഭ ചെയർമാൻ പി.സി. ജോസാണ് ഏെറക്കാലമായി അടച്ചിട്ട വിശ്രമകേന്ദ്രം തുറന്നുനൽകിയത്. വൈസ് ചെയർപേഴ്‌സൻ ഓമന ബേബി, കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, ബിജു ജോൺ, എ.എസ്. രാജൻ, വൽസമ്മ ബേബി, ലീല കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കേന്ദ്രത്തി​െൻറ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞിട്ട് ആറ് മാസത്തിലേറെയായി. വൈകുന്നേരങ്ങളിൽ ഇവിടം ഇതര സംസ്ഥാന തൊഴിലാളികളുടെ വിശ്രമകേന്ദ്രമായി മാറിയിരുന്നു. എയർകണ്ടീഷൻ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെ സ്ത്രീകൾക്കും വയോധികമാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടി 16 ലക്ഷം രൂപയുടെ മുനിസിപ്പാലിറ്റി പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം പൂർത്തീകരിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥലമായ കൂത്താട്ടുകുളത്ത് സ്ത്രീ യാത്രക്കാരടക്കം ആയിരത്തിലത്തികം പേരാണ് വന്നു പോകുന്നത്. വർഷങ്ങൾ പഴക്കമുള്ള പൊതുകക്കൂസ് സ്റ്റാൻഡിന് പുറത്തുണ്ട് എന്നതല്ലാതെ മറ്റു സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story