Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെറിറ്റോറിയസ്...

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: സമർഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താൻ ജില്ല പഞ്ചായത്തി​െൻറ സഹായത്തോടെ നടപ്പിലാക്കുന്ന 'വിജയഭേരി' മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് അപേക്ഷ ആഗസ്റ്റ് 14 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിെല ജില്ല പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2422256. ഓണം-ബലിപെരുന്നാൾ മേള കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡി​െൻറ ഓണം-ബലിപെരുന്നാൾ മേള വെള്ളിയാഴ്ച കലൂര്‍ ഖാദി ടവറില്‍ തുടങ്ങും. വൈകീട്ട് നാലിന് മന്ത്രി പി. തിലോത്തമന്‍ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ആദ്യവില്‍പന നടത്തും. സമ്മാന കൂപ്പൺ വിതരേണാദ്ഘാടനം ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സൻ സോണി കോമത്ത് നിര്‍വഹിക്കും. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. സര്‍ക്കാര്‍/അർധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ട്. വാഗണ്‍ആര്‍ കാറാണ് ഒന്നാം സമ്മാനം. ഇൗ മാസം 24ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story