Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവു​നായ്​...

തെരുവു​നായ്​ ആക്രമണത്തിൽ ഒാ​േട്ടാ മറിഞ്ഞ്​ പരിക്കേറ്റ സാജന്​ ഒടുവിൽ നഷ്​ടപരിഹാരം

text_fields
bookmark_border
മൂവാറ്റുപുഴ: തെരുവുനായ് ആക്രമണത്തിൽ ഒാേട്ടാറിക്ഷ മറിഞ്ഞ് കാലി​െൻറ ചലനശേഷി തകരാറിലായ ആൾക്ക് ഒടുവിൽ നഷ്ടപരിഹാരം. ഓട്ടോഡ്രൈവറായിരുന്ന പാലക്കുഴ ചെമ്മലശ്ശേരി സാജന് മൂവാറ്റുപുഴ നഗരസഭയിൽനിന്ന് 9.97 ലക്ഷം രൂപയാണ് ലഭിച്ചത്. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ ചെക്ക് കൈമാറി. ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് നായ് ചാടിക്കയറിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഒാേട്ടാ മറിഞ്ഞാണ് സാജന് പരിക്കേറ്റത്. 2016 ഒക്ടോബർ 12ന് രണ്ടാർകര ഭാഗത്തായിരുന്നു സംഭവം. അപകടത്തിൽ സാജ​െൻറ കാലുകളും കൈകളും ഒടിഞ്ഞു. ഗുരുതരാവസ്ഥയിലായ സാജൻ ഒന്നര വർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഓട്ടോയുടെ മുൻഭാഗം പൊങ്ങി തലകീഴായി മറിയുകയായിരുന്നു. സാജ​െൻറ വലതുകാലിലേക്കാണ് ഉയർന്നുപൊങ്ങിയ ഓട്ടോ വീണത്. കാലിൽ അഞ്ചിടത്ത് ഒടിവുകളുണ്ടായി. തോളെല്ലിനും അരക്കെട്ടിലെ അസ്ഥികൾക്കും ഒടിവ് സംഭവിച്ചു. രണ്ടുപെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം സാജൻ ഓട്ടോ ഓടിച്ചുലഭിച്ചിരുന്ന വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് നേരേത്ത സുപ്രീംകോടതി നിർദേശം നൽകിയിരുെന്നങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതേതുടർന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ മാസം 13ന് വിഷയം കോടതി പരിഗണിക്കാനിരിക്കെ കോടതിയലക്ഷ്യത്തിലേക്ക് നീങ്ങുമെന്നുവന്നതോടെയാണ് നഗരസഭ നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സാജനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചെക്ക് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story