Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വച്ഛ് സർവേക്ഷൺ...

സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ പ്രവർത്തനങ്ങൾക്ക് തുടക്കം

text_fields
bookmark_border
കൊച്ചി: ഗ്രാമീണമേഖലയിലെ ശുചിത്വ സർവേക്ക് ജില്ലയിൽ തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ േബ്രാഷർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പി.എ.യു േപ്രാജക്ട് ഡയറക്ടർ കെ.ജി. തിലകൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സിജു തോമസ്, ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തുകളെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം റാങ്ക് നൽകുന്ന പരിപാടിയാണ് സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2018. സ്കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ തുടങ്ങിയ പൊതു ഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിൽ അവരുടെ നിർദേശങ്ങൾ എന്നിങ്ങനെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലതല സർവേയിലൂടെയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. കെ.എം.ആർ.എൽ രൂപവത്കരണ ദിനാഘോഷം കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഏഴാം രൂപവത്കരണ ദിനത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. ഇതി​െൻറ ഭാഗമായി വ്യാഴാഴ്ച ജീവനക്കാർ നേത്രദാന സമ്മതപത്രം ഒപ്പുെവക്കും. രക്തദാന ക്യാമ്പും സംഘടിപ്പിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും എറണാകുളം ജനറൽ ആശുപത്രിയുമായും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുക. 2011 ആഗസ്റ്റ് രണ്ടിനാണ് കെ.എം.ആർ.എൽ പൊതുമേഖല സ്ഥാപനമായി രൂപംകൊണ്ടത്. 2012 ജൂലൈയിൽ കേന്ദ്രമന്ത്രിസഭ കൊച്ചി മെട്രോ റെയിൽ പദ്ധതിയും സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ തുല്യപങ്കാളിത്തത്തോടെ കെ.എം.ആർ.എൽ നടത്തിക്കൊണ്ടുപോകുന്നതിനും അനുമതി നൽകി. കെ.എം.ആർ.എല്ലിന് കീഴിൽ വിവിധ സെക്ഷനുകളിലായി 518 ജീവനക്കാർ ഇന്ന് ജോലിചെയ്യുന്നു. പദ്ധതിയെ വിജയത്തിലെത്തിക്കാൻ ഇതുവരെ പ്രയത്നിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ഭാവിയിൽ കൂടുതൽ ഉയരത്തിലെത്താൻ പ്രയത്നിക്കുമെന്നും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്പോട്ട് അഡ്മിഷൻ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹിന്ദി ട്രാൻസ്ലേഷൻ പി.ജി ഡിപ്ലോമ കോഴ്സിൽ എസ്.സി, എസ്.ടി ഒഴിവിലെ നാല് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഹിന്ദി ഐഛികമായോ ഉപവിഷയമായോ പഠിച്ച ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് ആറിന് രാവിലെ 10ന് ഹിന്ദി വകുപ്പിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0484- 2862500, 2575954. കുസാറ്റിൽ എം.ടെക് (അറ്റ്മോസ്ഫറിക് സയൻസ്) കോഴ്സിൽ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായവർ ആഗസ്റ്റ് ആറിന് 10ന് ഫൈൻ ആർട്സ് അവന്യൂവിലെ ലേക്ക് സൈഡ് കാമ്പസിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.cusat.ac.in ഫോൺ: 0484 2863804, 2353662. എം.ടെക് (കമ്പ്യൂട്ടർ എയിഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ) കോഴ്സിൽ സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് ആറിന് 10ന് ഷിപ് ടെക്നോളജി വകുപ്പിൽ എത്തണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണന. ഫോൺ : 0484-2575714.
Show Full Article
TAGS:LOCAL NEWS 
Next Story