Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ സർവിസുകളുമായി...

പുതിയ സർവിസുകളുമായി ചിൽ ബസ്; 59 പുതിയ ബസ്​

text_fields
bookmark_border
കൊച്ചി: മൂന്ന് റൂട്ടിൽകൂടി കെ.എസ്.ആർ.ടി.സി ചിൽ ബസ് സർവിസ് ആരംഭിച്ചു. എറണാകുളം-കോട്ടയം-തിരുവനന്തപുരം, പാലക്കാട്-മണ്ണാർക്കാട്-പെരിന്തൽമണ്ണ-കോഴിക്കോട്, കുമളി-മൂന്നാർ-തിരുവനന്തപുരം സർവിസുകളാണ് തുടങ്ങിയത്. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തൃശൂർവഴി കോഴിക്കോേട്ടക്കും ഒരാഴ്ചമുമ്പ് പരീക്ഷണഓട്ടത്തി​െൻറ ഭാഗമായി സർവിസ് തുടങ്ങിയിരുന്നു. ചിൽ ബസി​െൻറ ഒൗദ്യോഗിക ഉദ്ഘാടനത്തിനുശേഷമാണ് പുതിയ സർവിസുകൾ ആരംഭിച്ചത്. 59 ചിൽ ബസാണ് നിരത്തിലിറങ്ങിയത്. 45 ഷെഡ്യൂൾ പുതുതായി ഏർപ്പെടുത്തി. ചിൽ ബസിന് പുറമെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള 10 ഫ്ലൈബസ് സർവിസും ഓടുന്നുണ്ട്. 10 ബസ് വീതമാണ് ആലപ്പുഴ-തിരുവനന്തപുരം, കോട്ടയം-തിരുവനന്തപുരം റൂട്ടുകളിൽ സർവിസ് നടത്തുന്നത്. കുമളി-മൂന്നാർ വഴി മൂന്നും പാലക്കാട്-കോഴിക്കോട് വഴി എട്ടും ബസുകളാണ് ഓടുന്നത്. ചിൽ ബസി​െൻറ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ എം.പി. സുകുമാരൻ, സോണൽ ട്രാഫിക് ഓഫിസർ വി.എം. താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സർവിസുകൾ ആരംഭിച്ചത്. ആദ്യമായാണ് ഇത്രയേറെ ഷെഡ്യൂളുകൾ എറണാകുളം ഡിപ്പോയിൽനിന്ന് ആരംഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. ഒമ്പത് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ മാത്രം 36 ലക്ഷം രൂപയോളം വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ഓണം അടുത്തതോടുകൂടി കൂടുതൽ യാത്രക്കാർ ചിൽ ബസിനെ ആശ്രയിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ സർവിസുകൾ വന്നതോടെ ദിവസവും 12 മുതൽ 15 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story