Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ മോർച്ചറി പ്രവർത്തനം താളംതെറ്റുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: രണ്ടുവർഷം മുമ്പ് തുക അടച്ച് നടപടി പൂർത്തിയാക്കിയിട്ടും ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതുമൂലം ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ പ്രവർത്തനം താളം തെറ്റുന്നു. വൈദ്യുതി വകുപ്പും പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗവും തമ്മിലെ തർക്കം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകാത്തതാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ വൈകുന്നതെന്നാണ് സൂചന. അടുത്തിടെ നവീകരണം പൂർത്തിയാക്കിയ മോർച്ചറിയിലെ വൈദ്യുതി വിതരണത്തിന് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുമ്പ് തന്നെ മുൻ സർക്കാർ തുക അനുവദിച്ച് നടപടിക്രമം പൂർത്തിയാക്കിയിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് സ്ഥാപിച്ചില്ല. ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതോടെ മോർച്ചറിയിൽ അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാനായിട്ടില്ല. ജനറേറ്റർ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞില്ല. വൈദ്യുതി വിച്ഛേദിച്ചാൽ മെഴുകുതിരി വെളിച്ചത്തിൽ പോസ്റ്റുേമാർട്ടം ചെയ്യേണ്ട സാഹചര്യമാണ്. ഫ്രീസർ സൗകര്യം ഏർപ്പെടുത്തുന്നതിനും നടപടി പൂർത്തിയായിട്ടുണ്ടെങ്കിലും ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാകാത്തതാണ് ഇതിനും കാരണമാകുന്നത്. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിന് സൗകര്യവും ഒരുക്കാൻ തീരുമാനമുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 ഒക്ടോബറിൽ ഡി.എച്ച്.എസിൽനിന്നും 34 ലക്ഷം കൂടി അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതും നാല് മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാവുന്നതുമായ ഫ്രീസർ, ജനറേറ്റർ എന്നിവ സ്ഥാപിച്ച് ഇലക്ട്രിക് ജോലികൾ പൂർത്തീകരിക്കുക, ടെറസ് വർക്കുകൾ നടത്തുക, വിവിധ മതാചാര പ്രകാരം മൃതദേഹങ്ങൾ കുളിപ്പിക്കുന്നതിനും മറ്റ് കർമങ്ങൾ നടത്തുന്നതിനും റൂം സൗകര്യം, പോസ്റ്റ്മോർട്ടം ടേബിൾ, മോർച്ചറിയും പരിസര പ്രദേശങ്ങളും പൂന്തോട്ടം എന്നിവക്കാണ് തുക അനുവദിച്ചത്. ഇവയിൽ അടിസ്ഥാന പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ്. ആശുപത്രിയിൽ പൊലീസ് സർജ‍​െൻറ സേവനം ഉള്ളതിനാൽ ഇടുക്കി, എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മൂവാറ്റുപുഴ ജനറലാശുപത്രിയിലേക്കാണ് കൊണ്ടുവരുന്നത്. എന്നാൽ, ഫ്രീസർ സൗകര്യമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ പോസ്റ്റ്മോർട്ടം നടത്താൻ കാലതാമസം നേരിട്ടതിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story