Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാഴ്ന്ന വൈദ്യുതി ലൈന്‍ ...

താഴ്ന്ന വൈദ്യുതി ലൈന്‍ അപകടഭീഷണിയാകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ മറ്റപ്പാടം കടവ് ഭാഗത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈന്‍ താഴ്ന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. കെ.എസ്.ഇ.ബി വെള്ളൂർക്കുന്നം സെക്ഷന് കീഴിലെ വാളകം പഞ്ചായത്തിലെ ഗണപതി കടവിനുസമീപത്തെ ട്രാന്‍സ്ഫോർമറില്‍നിന്ന് വരുന്ന വൈദ്യുതി ലൈനാണിത്. മൂവാറ്റുപുഴയാറിന് കുറുകെ മാറാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിൽപെട്ട മറ്റപ്പാടം കടവുഭാഗത്തുകൂടി കടന്ന് പുഴയുടെ തീരത്തൂടെ പോകുന്ന ലൈനാണ് താഴ്ന്നുകിടക്കുന്നത്. ഒരാളുടെ ഉയരംപോലുമില്ലാതെ കിടക്കുന്ന ലൈൻ അപകടത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുണ്ടിയേത്തില്‍ ബിജുവി​െൻറ പുരയിടത്തിലൂടെയും ലൈൻ താഴ്ന്ന് കിടക്കുകയാണ്. കാടുപിടിച്ച പ്രദേശത്ത് ലൈന്‍ താഴ്ന്നുകിടക്കുന്നത് ആളുകള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത് അപകടത്തിനിടയാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ് പറഞ്ഞു. ജൂലൈ മൂന്നിന് വെള്ളൂർക്കുന്നം സെക്ഷന് കീഴിലെ ലൈന്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് പൊട്ടിവീണതിൽനിന്ന് വൈദ്യുതി പ്രവഹിച്ച് റാക്കാട് വെണ്ടറയില്‍ കരുണാകരന്‍ മരിച്ചിരുന്നു. ദുരന്തം ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞയാഴ്ച സെക്ഷന്‍ ഓഫിസില്‍ വിവരം ധരിപ്പിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇനിയൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കണമെന്നും ഒ.സി. ഏലിയാസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story