Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപരോധിച്ചു

ഉപരോധിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽനിന്ന് എം.ഡിയുടെ നിർദേശപ്രകാരം മൂന്ന് സർവിസ് ബസ് കൽപറ്റയിലേക്ക് കൊണ്ടുപോകാൻ എത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ . അനൂപ് ജേക്കബ് എം.എൽ.എ വകുപ്പുമന്ത്രിയും എം.ഡി ടോമിൻ തച്ചങ്കരിയുമായും ഫോണിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർവിസ് നടത്തുന്ന വാഹനങ്ങൾ കൊണ്ടുപോകുന്നില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനൂപ് ജേക്കബ് പറഞ്ഞു. അറ്റകുറ്റപ്പണിക്ക് കിടക്കുന്ന വാഹനങ്ങളേ മാറ്റൂ എന്ന് ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മുനിസിപ്പൽ ചെയർമാൻ പി.സി. ജോസ്, മുൻ ചെയർമാൻമാരായ പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, ഓമന ബേബി, കൗൺസിലർമാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.എം. അശോകൻ, എ.എസ്. രാജൻ, എൽ. വസുമതിയമ്മ, ഗ്രേസി ജോർജ്, ജീനാമ്മ സിബി, ഫബീഷ് ജോർജ്, ടി.എസ്. സാറ, ഷാജു ജേക്കബ്, എം.എ. ഷാജി, വിവിധ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ഉപരോധത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story