Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാറിങ്​ കഴിഞ്ഞ്...

ടാറിങ്​ കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ റോഡ് തകർന്നു

text_fields
bookmark_border
കിഴക്കമ്പലം : ചേലക്കുളം കാവുങ്ങൽപറമ്പ് വാർഡിൽപെട്ട കാവുങ്ങൽപറമ്പ്-റബർ കട വരെയുള്ള റോഡ് ടാറിങ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ തകർന്നു. പതിനഞ്ച് വർഷത്തോളമായി ടാറിങ് നടത്താതെ തകർന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡാണ് ഏറെ പരാതികൾക്കും പ്രക്ഷോഭങ്ങൾക്കുംശേഷം ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച മുപ്പത് ലക്ഷം രൂപ മുടക്കി കട്ട വിരിച്ചും ടാറിങ് നടത്തിയും സഞ്ചാര യോഗ്യമാക്കിയത്. എന്നാൽ, നിർമാണം തുടങ്ങിയപ്പോൾ അഴിമതി ആരോപണം ഉയർന്നിരുന്നു. റോഡിൽനിന്ന് എടുത്ത മണ്ണ് സ്വകാര്യ വ്യക്തികൾക്ക് പാടം നികത്താൻ വിൽക്കുകയും ലോഡുകണക്കിന് കരിങ്കല്ല് വിൽക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു. റോഡുപണി നല്ല രീതിയിൽ നടത്തുന്നതിനുവേണ്ടി ഈ റോഡി​െൻറ പരിസരത്തുള്ള വ്യവസായികൾ മൂന്ന് ലക്ഷം രൂപയും കരാറുകാർക്ക് നൽകുകയുണ്ടായി. ടാറിങ് നടക്കുന്ന സമയത്ത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരുംതന്നെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതി​െൻറ പരിണിത ഫലമാണ് നൂറ്റമ്പത് മീറ്ററോളം പല സ്ഥലത്തായി ടാറിങ് പൊളിഞ്ഞിരിക്കുന്നത്. ഈ വർഷകാലം കഴിയുന്നതോെട റോഡ് തകർന്ന് പഴയ അവസ്ഥയിലേക്ക് ആവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡ് തകർന്നതിനെതിരെ നാട്ടുകാർ കരാറുകാരനെതിരെ ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story