Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഷ്​ടപ്പാടിൽനിന്ന്​...

കഷ്​ടപ്പാടിൽനിന്ന്​ സംഗീതത്തോടുള്ള പ്രണയം ഉറപ്പിച്ചെടുത്തയാൾ

text_fields
bookmark_border
കൊച്ചി: ദാരിദ്ര്യത്തി​െൻറയും കഷ്ടപ്പാടി​െൻറയും ജീവിത പശ്ചാത്തലത്തിൽനിന്ന് സംഗീതത്തോടുള്ള പ്രണയനിബദ്ധമായ ബന്ധം ഉറപ്പിച്ചെടുത്ത വ്യക്തിത്വമായിരുന്നു ഉമ്പായിെയന്ന് പ്രഫ. കെ.വി. തോമസ് എം.പി അനുസ്മരിച്ചു. അദ്ദേഹത്തി​െൻറ വേർപാട് വേദനാജനകമാണ്. അദ്ദേഹവുമായി വളരെ അടുത്ത ഒരു ആത്മബന്ധം പുലർത്തിയിരുന്നു. ഉർദു കവിത അതി​െൻറ തനത് കവ്യാത്മകത നഷ്ടപ്പെടാതെ മലയാളത്തിൽ ഗസൽ ഗാനങ്ങളായി ചിട്ടപ്പെടുത്തുന്നതിൽ മറ്റാർക്കും സാധിക്കാത്ത അനന്യമായ ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയതമയുമായുള്ള സംഭാഷണം എന്നാണ് ഗസലിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. മഹ്ബൂബിനുശേഷം കൊച്ചിയുടെ, പ്രത്യേകിച്ച് മട്ടാഞ്ചേരിയുടെ, മലയാളിയുടെ പ്രിയ ഗായകനായിരുന്നു ഉമ്പായി. നീണ്ട വിരലുകൾ ഉണ്ടായിരുന്ന ഉമ്പായി തബലവാദനത്തിലായിരുന്നു ത​െൻറ സംഗീതയാത്ര ആരംഭിച്ചത്. ഓർമയുള്ളിടത്തോളം ഓർത്തിരിക്കാൻ കഴിയുന്ന ഗസൽ ഗാനങ്ങളാൽ തന്നോടുതന്നെ പാടിയ പ്രിയ സുഹൃത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story