Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി-^ഗാർഡിന്​ 50 ശതമാനം ...

വി-^ഗാർഡിന്​ 50 ശതമാനം ലാഭവർധന

text_fields
bookmark_border
വി--ഗാർഡിന് 50 ശതമാനം ലാഭവർധന കൊച്ചി: കൺസ്യൂമർ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് കമ്പനിയായ വി--ഗാർഡ് ഇൻഡസ്ട്രീസ് ജൂൺ 30ന് അവസാനിച്ച പാദത്തിൽ 34.40 കോടി ലാഭം രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലെത്തക്കാൾ 50 ശതമാനം കൂടുതലാണിത്. 22.92 കോടിയായിരുന്നു കഴിഞ്ഞവർഷം ആദ്യപാദ ലാഭം. പ്രവർത്തന വരുമാനം 19 ശതമാനം വർധിച്ച് 634.89 കോടി രൂപയായി. ഡിജിറ്റൽ യു.പി.എസ്, ഫാൻ, വാട്ടർ ഹീറ്റർ, വയർ, സ്വിച്ച് ഗിയർ എന്നിവയാണ് വിൽപന വളർച്ചയിൽ മുഖ്യപങ്കുവഹിച്ചതെന്ന് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. സമീപകാലത്ത് വിപണിയിലെത്തിച്ച അടുക്കള ഉപകരണങ്ങളും മോഡുലർ സ്വിച്ചുകളും മികച്ച പ്രതികരണമുണ്ടാക്കി. വേനൽ ശക്തമല്ലാതിരുന്നത് ചില വിഭാഗം ഉൽപന്ന വിൽപനയെ ബാധിച്ചു. എന്നാൽ, പുതിയ വിപണികൾ തുറക്കാനായതും ഉൽപന്നശ്രേണി വളർത്താനായതും നേട്ടമായി. ലോജിസ്റ്റിക്സ് കോഴ്സുകളുമായി എസ്.െഎ.െഎ.ടി കോട്ടയം: തൊഴിൽസാധ്യതകൾ ഏറെയുള്ള ലോജിസ്റ്റിക്സ് കോഴ്സുകളുമായി എസ്.െഎ.െഎ.ടി. പ്ലസ് ടു, -ബിരുദ യോഗ്യതയുള്ളവർക്കാണ് കോഴ്സ്. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മ​െൻറ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മ​െൻറ്, ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ട് മാനേജ്മ​െൻറ് തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ്, പി.ജി ഡിപ്ലോമ കോഴ്സുകളാണുള്ളത്. വിവരങ്ങൾക്ക്: 9961736611.
Show Full Article
TAGS:LOCAL NEWS 
Next Story