Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണക്കെട്ട് തുറക്കല്‍:...

അണക്കെട്ട് തുറക്കല്‍: കരുമാല്ലൂര്‍ പഞ്ചായത്തില്‍ അടിയന്തരയോഗം ചേര്‍ന്നു

text_fields
bookmark_border
കരുമാല്ലൂർ: ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് കരുമാല്ലൂര്‍ പഞ്ചായത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. പഞ്ചായത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ വിലയിരുത്തി. പഞ്ചായത്തിന് കീഴില്‍ അടുവാത്തുരുത്ത്, മാമ്പ്ര, ചിറ്റമനപ്പള്ളം, മുറിയാക്കല്‍, മണ്ഡള, കാരുചിറ, അടുക്കളച്ചിറ, ആനച്ചാല്‍, നടുവിലതട്ട്, ഇടനീലി, പരുവക്കാട്, വയലോടം, തടിക്കടവ് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്തിന് കീഴില്‍ ക്യാമ്പുകള്‍ രൂപവത്കരിക്കാൻ തീരുമാനമായി. മാഞ്ഞാലി യു.പി സ്‌കൂള്‍, മനക്കപ്പടി എല്‍.പി സ്‌കൂള്‍, എഫ്.എം.സി.ടി ഹൈസ്‌കൂള്‍, ജമാഅത്ത് പബ്ലിക് സ്‌കൂള്‍, സ​െൻറ് ലിറ്റില്‍ തെരേസ യു.പി സ്‌കൂള്‍, കെ.ഇ.എം ഹൈസ്‌കൂള്‍, സെറ്റില്‍മ​െൻറ് എല്‍.പി സ്‌കൂള്‍, വെളിയത്തുനാട് എം.ഐ യു.പി സ്‌കൂള്‍, എസ്.എന്‍.ഡി.പി ഹാള്‍, എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരിക്കും അവശ്യസാഹചര്യത്തില്‍ ക്യാമ്പുകള്‍ തുറക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ പഞ്ചായത്തിന് കീഴില്‍ അഞ്ഞൂറോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരുക. സ്‌കൂള്‍, കോളജ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ അടിയന്തരഘട്ടത്തില്‍ ആവശ്യപ്പെടും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പറവൂര്‍ ഫയര്‍‌ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ നയിച്ചു. പ്രസിഡൻറ് ജി.ഡി. ഷിജു നേതൃത്വം നല്‍കി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പാത്തല, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമൈബ യൂസുഫ്, സെക്രട്ടറി നവീന്‍രാജ്, പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍, പൊലീസ് -ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story