Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിൽക് പ്രൊഡ്യൂസേഴ്സ്...

മിൽക് പ്രൊഡ്യൂസേഴ്സ് യൂനിയൻ: എറണാകുളം മേഖലയെ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
ആലുവ: എറണാകുളം റീജനൽ കോഓപറേറ്റിവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂനിയനെ തിരുവനന്തപുരം, മലബാർ മേഖലകളിലായി ലയിപ്പിക്കാനുള്ള സർക്കാർ നീക്കത്തോട് യോജിക്കാനാകില്ലെന്ന് എറണാകുളം മേഖല യൂനിയൻ പ്രസിഡൻറ് പി.എ. ബാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി ലാഭകരമായി പ്രവർത്തിക്കുന്ന മധ്യമേഖല യൂനിയൻ ഇല്ലാതാക്കാനുള്ള നീക്കം ശരിയല്ല. സർക്കാർ നിയോഗിച്ച ലിൻഡാ ജേക്കബ് ചെയർപേഴ്സൻ ആയുള്ള സമിതിയുടെ ശിപാർശകളിൽ ക്ഷീരകർഷകർക്ക് ഗുണകരമായ മറ്റ് നിർദേശങ്ങൾ സ്വീകരിക്കാം. ഇതുസംബന്ധിച്ച മധ്യമേഖല യൂനിയ‍​െൻറ നിലപാട് വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പാണ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മിൽമ പാലി​െൻറ കവർ തിരിച്ചെടുക്കുന്നതിന് മധ്യമേഖല യൂനിയൻ പദ്ധതിയാവിഷ്കരിക്കും. മലിനീകരണം സൃഷ്‌ടിക്കുന്ന പ്ലാസ്‌റ്റിക് കവറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതി​െൻറ ഭാഗമായാണിത്. കുടുംബശ്രീ യൂനിറ്റുകൾ മുഖേന കവറുകൾ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നതിന് ഏജൻസിയെ നിയോഗിക്കും. ക്ഷീരോൽപാദന മേഖലയിൽ രാജ്യത്ത് ഏറ്റവും അധികം വളർച്ച കൈവരിച്ച സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. ക്ഷീരമേഖലയുടെ വികസനത്തിന് നേതൃത്വം നൽകുന്ന വകുപ്പുമന്ത്രി കെ. രാജുവിന് മൂന്ന് മേഖല യൂനിയനുകളുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച ആലുവയിൽ സ്വീകരണം നൽകും. രാവിലെ 10ന് പ്രിയദർശിനി ടൗൺഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മിൽമ ഫെഡറേഷൻ ചെയ‌ർമാൻ പി.ടി. ഗോപാലകുറുപ്പ് അധ്യക്ഷത വഹിക്കും. മിൽമ മധ്യമേഖല മാനേജിങ് ഡയറക്ടർ എം. മുരളീധരദാസ്, മാനേജർ ഡോ. ജോർജ് തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. കുളമ്പുരോഗം പാലുൽപാദനത്തെ ബാധിച്ചില്ല ആലുവ: ജില്ലയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പാലുൽപാദനത്തെ കാര്യമായി ബാധിച്ചില്ലെന്ന് മിൽമ എറണാകുളം മേഖല യൂനിയൻ അറിയിച്ചു. വർഷകാലത്ത് പാലുൽപാദനം പൊതുവേ കൂടുതലായതിനാൽ പശുക്കൾക്കിടയിലെ കുളമ്പുരോഗം കാരണം പാൽ കുറഞ്ഞത് മിൽമയുടെ പാൽ ആവശ്യത്തെ ബാധിച്ചിട്ടില്ല. ജില്ലയിൽ ഇക്കാലയളവിൽ 137 പശുക്കളിൽ മാത്രമാണ് കുളമ്പുരോഗം റിപ്പോർട്ട് ചെയ്തത്. മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിലാണ് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധ ആയതിനാൽ പലപ്പോഴും മരുന്ന് ഫലപ്രദമല്ല. എന്നാൽ, ഹോമിയോ മരുന്ന് രോഗം പടരാതിരിക്കാൻ സഹായിച്ചു. സ്േപ്ര ചെയ്യലും ഓറൽ വാക്സിനേഷനും രോഗം തടഞ്ഞുനിർത്തിയെന്ന് മിൽമ പൊക്യുയർമ​െൻറ് വിഭാഗം ഡോ. ജോർജ് തോമസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story