Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടിപ്പറുകളുടെ...

ടിപ്പറുകളുടെ മരണപ്പാച്ചില്‍ വീണ്ടും മനുഷ്യക്കുരുതി

text_fields
bookmark_border
അങ്കമാലി: ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. ബുധനാഴ്ച രാവിലെ ദേശീയപാത അത്താണിയില്‍ തുരുത്തിശ്ശേരി ഗവ. എല്‍.പി സ്കൂളിന് സമീപം ഗുഡ്സ് വാന്‍ ഡ്രൈവര്‍ അയിരൂര്‍ സ്വദേശി സുധീറാണ് (47) ഇരയായത്. അത്താണി ഭാഗത്തുനിന്ന് മൂക്കന്നൂരിലെ പാറമടയിലേക്ക് പായുമ്പോഴാണ് ടിപ്പർ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച്കയറി മറുവശത്തെ റോഡില്‍ കടന്ന് എതിര്‍ദിശയില്‍ നിന്നുവന്ന വാനില്‍ ഇടിച്ചുകയറിയത്. വളവും യൂടേണും കഴിഞ്ഞാണ് ടിപ്പര്‍ നിയന്ത്രണം തെറ്റിയത്. സ്റ്റിയറിങ്ങിനും ടയറിനും ഇടയിൽപ്പെട്ട് തല്‍ക്ഷണം മരിച്ച സുധീറിനെ അരമണിക്കൂറോളം പൊലീസും നാട്ടുകാരും പണിപ്പെട്ട് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാവിലെയും വൈകിട്ടും സ്കൂള്‍ സമയത്ത് ടിപ്പറുകൾ നിരത്തിലിറങ്ങരുതെന്ന നിയന്ത്രണം പലപ്പോഴും അവഗണിക്കുന്നു. നിയന്ത്രണ സമയം കഴിയുന്നതോടെയാണ് മരണപ്പാച്ചില്‍ ആരംഭിക്കുന്നത്. മൂക്കന്നൂര്‍, അട്ടാറ ഭാഗങ്ങളില്‍ ടിപ്പറുകളുടെ അമിതവേഗം ൈസ്വരജീവിതം കെടുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ദേശീയപാതയിലും ഗ്രാമീണ റോഡുകളിലും അമിതവേഗത്തിലാണ് പാച്ചിൽ. ഓരോ അപകടം ഉണ്ടാകുമ്പോഴും ഏതാനും ദിവസം നിയന്ത്രണം പാലിച്ച് വീണ്ടും പഴയ പടിയാകുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഏതാനും മാസങ്ങളില്‍ നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര, ചെങ്ങമനാട്, മൂക്കന്നൂര്‍, തുറവൂര്‍, കറുകുറ്റി പഞ്ചായത്ത് പ്രദേശങ്ങളിലായി ടിപ്പര്‍ വരുത്തിയ അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story