Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ സി.പി.എം,...

പറവൂരിൽ സി.പി.എം, ബി​.ജെ.പി സമരം തുടരുന്നു മരം വെട്ടിയതിലും ക്രമക്കേട്​

text_fields
bookmark_border
പറവൂർ: നഗരസഭക്ക് സാമ്പത്തിക നഷ്ടം വരുത്തിയ ഭൂമി ഇടപാടിൽ പ്രതി ചേർത്ത ചെയർമാ​െൻറയും കൗൺസിലർമാരുടെയും രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരങ്ങൾ തുടരുന്നു. എൽ.ഡി.എഫി​െൻറ സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എൽ തോമസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.പി. ജയൻ, സുധാകരൻ പിള്ള, കെ.പി. വിശ്വനാഥൻ, എൻ.എസ്. അനിൽകുമാർ, ടി.എസ്. ബേബി, എൻ.ആർ. സുധാകരൻ, സി.എ. രാജീവ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച കൗൺസിലർമാരായ സുനിൽ സുകുമാരനും ജ്യോതി ദിനേശനും സത്യഗ്രഹം കിടക്കും. സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രകടനം നടത്തി. അതിനിടെ, സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്തെ കൂറ്റൻ മരം വെട്ടിമാറ്റിയതിലും അഴിമതി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. സ്റ്റാൻഡിന് പിന്നിൽ മദ്യവിൽപനശാലക്കു സമീപമുള്ള വഴിയിലാണ് മരം നിന്നത്. 50,000 രൂപയിലധികം വിലവരുന്ന വൻമരം ഒറ്റ ദിവസം കൊണ്ട് മുറിച്ച് മാറ്റുകയായിരുന്നു. വാർഡ് കൗൺസിലറുടെ അറിവോടെയാണ് ഇതെന്നാണ് വിവരം. മരം മുറിച്ച തീരുമാനവും ലേല വിവരവും വിറ്റതിലൂടെ കിട്ടിയ തുകയുടെ വിവരമൊന്നും നഗരസഭക്ക് അറിയില്ലെന്ന മറുപടിയാണ് വിവരാവകാശ അപേക്ഷയിലൂടെ ലഭ്യമായത്. ഇതു സംബന്ധിച്ച് ചർച്ചയും കൗൺസിലിൽ നടന്നിട്ടില്ല. നാലു മാസം മുമ്പാണ് മരംമുറിച്ച് വിറ്റത്. വെട്ടിമാറ്റിയ മരത്തി​െൻറ അടിഭാഗം ഇപ്പോഴും നരസഭയുടെ സ്ഥലത്തുണ്ട്. ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാത്തതിലും അന്വേഷണം നടത്തുവാൻ വൈകുന്നതിലും പ്രതിഷേധിച്ച് സെക്രട്ടറിയുടെ ചേംബറിൽ ഇടതുപക്ഷ കൗൺസിലർമാർ കുത്തിയിരുന്നു. ക്രിമിനൽ നടപടി സ്വീകരിച്ചില്ലെങ്കിൻ ചെയർമാനെയും സെക്രട്ടറിയെയും ഉപരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു. ബി.ജെ.പി റിലേ നിരാഹാര സമരം കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഇ.എസ്. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അജി കൽപടയിൽ അധ്യക്ഷത വഹിച്ചു. എസ്. ജയകൃഷ്ണൻ, സുധ ചന്ദ്, സ്വപ്ന സുരേഷ്, അനൂപ് ശിവൻ, ജോർജ് ഷൈൻ, രാജൻ വർക്കി, സുഭാഷ് സംഘമിത്ര, സി.വി. ഹരിദാസ്, സനൽ കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story