Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെല്ലാനത്തെ പ്രളയ...

ചെല്ലാനത്തെ പ്രളയ ബാധിതർക്ക് ആശ്വാസമേകി ശുചീകരണം

text_fields
bookmark_border
നെട്ടൂർ: ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന ചെല്ലാനം സ​െൻറ് മേരിസ് ഹൈസ്കൂളിൽ കെട്ടിക്കിടന്ന മാലിന്യ കൂമ്പാരം നീക്കി. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സ്വച്ഛത പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി റൂബിസ് ആർട്‌സ് ആൻഡ് സ്പോർസ് ക്ലബ്, എൻ.എസ്.എസ് യൂനിറ്റ് വി.എച്ച്.എസ്.എസ് പനങ്ങാട്, ഫ്രണ്ട്സ് ഓഫ് നേച്ചർ ക്ലബ് പനങ്ങാട്, ഹരിത പനങ്ങാട്, എം.എ.എസ്.സി. ക്ലബ് മുറിവിലങ്ങ്, മാതൃഭൂമി സ്റ്റഡിസർക്കിൾ ചെല്ലാനം, ഗോഡ്സ് ഓൺ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി സംസ്കരണ ശാലകളിലേക്ക് കൈമാറുന്നതിനായി തരം തിരിച്ചു. വെള്ളക്കെട്ടും ചെളിക്കുണ്ടുമായ ഇടങ്ങളിൽ കടലോരത്തുനിന്നും മണ്ണ് കൊണ്ടുവന്ന് നിരപ്പാക്കി. പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. ജനവാസ മേഖലയിൽ പരിസര ശുചീകരണവും വീടുകളിൽ കയറിയ മണ്ണും ചെളിയും നീക്കുകയും ചെയ്തു. വഴികൾ മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമാക്കി. പരിപാടികളുടെ ഭാഗമായി ശുചിത്വ പ്രതിജ്ഞയെടുത്തു. സ്കൂൾ വിദ്യാർഥികൾക്ക് പരിസര ശുചീകരണ ബോധവത്കരണ പരിപാടിയും നടത്തി. ടോണി തോമസ്, ഫ്രാൻസിസ് സേവ്യർ ട്രീസ ജോസഫ്, എമേഴ്സലിൻ, അഭിജിത് ശങ്കർ, കൃസ്റ്റഫർ, അനഘ ബാബുമോസസ് സേവ്യർ, വിഷ്ണു കെ.എസ്, സാഹിർ കരീം ലൂയിസ്, രതിദേവി എൽ, രമ്യറാണി എ, ജ്യോതി.പി, എൻ.ഇ. പീറ്റർ, പി.ബി. സുനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. മസ്ദൂർ സംഘ് നെട്ടൂർ യൂനിറ്റ് പൊതുയോഗം നെട്ടൂർ: എറണാകുളം ജില്ല ടൂറിസം ആൻഡ് ഹൗസ് ബോട്ട് മസ്ദൂർ സംഘ് നെട്ടൂർ യൂനിറ്റ് ജനറൽ ബോഡിയും തെരഞ്ഞെടുപ്പും നടന്നു. മരടിൽ ചേർന്ന യോഗത്തിൽ മേഖല ജോയൻറ് സെക്രട്ടറി പി.വി. റെജിമോൻ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് കെ.ബി. സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല ജനറൽ സെക്രട്ടറി വി.ജി. ബിജു സമാപന പ്രസംഗവും പുതിയ ഭാരവാഹി പ്രഖ്യാപനവും നടത്തി. ഭാരവാഹികൾ: പി.വി. റെജിമോൻ (പ്രസി.), പ്രമോദ് സി.പി. (വൈസ് പ്രസി.), എം.ജി. ഷെറിൻ (സെക്ര.), അനന്തു കെ. (ജോ. സെക്ര.), സതീഷ്കുമാർ ആർ. (ട്രഷ.)
Show Full Article
TAGS:LOCAL NEWS 
Next Story